വെള്ളക്കര കുടിശ്ശിക; കർശന നിലപാടെടുക്കാനൊരുങ്ങി ജലനിധി

വേങ്ങര: വേങ്ങര ജലനിധിയുടെ പ്രവർത്തനം താളം തെറ്റും വിധം ഉഭഭോക്താക്കൾ വെള്ളക്കര കുടിശ്ശിക അടക്കാത്ത വാട്ടർ കണക്‌ഷനുകൾ ഇനിയൊരു അറിയിപ്പ് കൂടാതെ വിച്ചേതിക്കാനും കുടിശ്ശിക തുക നിയമനടപടിയിലൂടെ ശേഖരിക്കാനും ജനനിധി ഉപഭോക്താക്കളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി സർവ്വെ നടത്താനും ഇന്ന് വേങ്ങര ഗ്രാമ പഞ്ചായത്ത് എൻ- ടി. ബാപ്പുട്ടി ഹാജി സ്മാരക മിനി ഓഡിറ്റോറിയത്തിൽ ചേർന്ന ജലനിധി സ്കീം ലവൽ എക്സിക്കുട്ടീവ് ജനറൽ ബോഡി യോഗം തീരുമാനിച്ചു.

യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മതി ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എ കെ സലീം, ഗ്രാമ പഞ്ചായത്ത് സിക്രട്ടറി അനിൽകുമാർ, ആസൂത്രണ സമിതി ചെയർമാൻ മജീദ് മാസ്റ്റർ പറങ്ങോടത്ത്, SLEC ഭാരവാഹികളായ കെ.പി. ഫസൽ, കരീം ഹാജി വടേരി
മുഹമ്മതലി പറമ്പിൽ
അമീറലി പാറമ്മൽ തുടങ്ങിയവർ സംസാരിച്ചു.

ബി -ജി അംഗം മജീദ് എ കെ
തുടങ്ങിയവർ സംസാരിച്ചു.
മാനേജർ ഇർഷാദ് കല്ലൻ കണക്കുകളും റിപ്പോർട്ടും അവതരിപ്പിച്ചു. വിവിധ വാർഡുകളിൽ നിന്ന് പ്രതിനിധികൾ സംബന്ധിച്ചു.
SLEC പ്രസിഡണ്ട് എൻ- ടി മുഹമ്മത് ഷരീഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ മുഹമ്മത് കുഞ്ഞി പറങ്ങോടത്ത് സ്വാഗതവും അസീബ് പാലപ്പുറ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}