എസ് എസ് എഫ് ചേറൂർ സെക്ടർ സ്റ്റുഡന്റസ് കൗൺസിൽ സമാപിച്ചു

കിളിനക്കോട്: വിദ്യാർത്ഥികൾ പിന്നെന്ത് ചെയ്യുന്നു എന്ന പ്രമേയത്തിൽ സംസ്ഥാനത്തെ മുഴുവൻ സെക്ടറുകളിലും നടക്കുന്ന സ്റ്റുഡന്റസ് കൗൺസിൽ ചേറൂർ സെക്ടറിൽ നടന്നു. കിളിനക്കോട് വെച്ച് നടന്ന പരിപാടി സെക്ടർ പ്രസിഡന്റ്‌ ഉനൈസ് അഹ്സനിയുടെ അധ്യക്ഷതയിൽ കേരള മുസ്‌ലിം ജമാഅത്ത് വേങ്ങര സോൺ സെക്രട്ടറി അബ്ദുൽ ഹഖ് ഉദ്ഘാടനം ചെയ്തു. 
എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ്‌ അബ്ദുൽ ഹഫീള് അഹ്സനി വിഷയവതരണം നടത്തി. കൗൺസിൽ നടപടികൾക്ക് മുനവ്വർ കുഴിപ്പുറം, മർസൂഖ് പറപ്പൂർ എന്നിവർ നേതൃത്വം നൽകി.
നിലവിലെ ഭാരവാഹികൾ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ശേഷം എസ് എസ് എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അബ്ദുള്ള സഖാഫി ചേറൂർ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പുതിയ ഭാരവാഹികൾക്ക് പതാകയും രേഖകളും കൈമാറി.  

കേരള മുസ്‌ലിം ജമാഅത്ത് സർക്കിൾ ഭാരവാഹികളായ അബ്ദുനാസർ കെ സി, ഹംസ ഹാജി യു കെ, മുജീബ് റഹ്‌മാൻ എ, അബ്ദുൽ അസീസ് യു എം എന്നിവർ ആശംസകൾ അറിയിച്ചു. എസ് എസ് എഫ് വേങ്ങര ഡിവിഷൻ പ്രസിഡന്റ്‌ അനസ് നുസ്റി കെ എം, ജനറൽ സെക്രട്ടറി ഇബ്രാഹിം ഫാസിൽ എ പി, ജില്ലാ സെക്രട്ടറി മുഹമ്മദ്‌ ജാസിർ കെ എന്നിവർ സംബന്ധിച്ചു. മുഹമ്മദ്‌ റാഫിഹ് ടി  സ്വാഗതവും നസീം റഹ്‌മാൻ നന്ദിയും പറഞ്ഞു. 
ചേറൂർ സെക്ടർ ഭാരവാഹികൾ 
2024-2026

പ്രസിഡന്റ്‌ : ഹാരിസ് റാഫിഈ അസ്സഖാഫി 
ജനറൽ സെക്രട്ടറി : നസീം റഹ്‌മാൻ കെ സി 
ഫിനാൻസ് സെക്രട്ടറി : മുഹമ്മദ്‌ ജസീൽ സഅദി അൽ അഫ്ളലി 

സെക്രട്ടറിമാർ :
മുഹമ്മദ്‌ അബൂബക്കർ ഫാളിലി 
മുഹമ്മദ്‌ മുസമ്മിൽ സഖാഫി 
മുഹമ്മദ്‌ മിദ്‌ലാജ് കെ എം 
മുഹമ്മദ്‌ ഹുസൈൻ സി പി 
മുഹമ്മദ്‌ ജാസിം വി പി 
മുഹമ്മദ്‌ ഷിബിലി 

സെക്രട്ടേറിയറ്റ് അംഗങ്ങൾ 
അബ്ദുറഹ്മാൻ സഖാഫി
ഷമീൽ ഫർഹാൻ
മുഹമ്മദ്‌ സുഹൈൽ എം 
മുഹമ്മദ്‌ അബ്ദുൽ ബാസിത് അദനി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}