മലപ്പുറം: "ഉത്തരവാദിത്തം മനുഷ്യപ്പറ്റിൻ്റെ രാഷ്ട്രീയം" എന്ന പ്രമേയത്തിൽ സമസ്ത കേരള സുന്നി യുവജന സംഘം (എസ്.വൈ.എസ്) പ്ലാറ്റിനം ഇയറിൻ്റെ ഭാഗമായി മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്ലാറ്റിനം സഫറിന് പ്രൗഢമായ തുടക്കം. രണ്ട് ദിവസമായി നടക്കുന്ന സന്ദേശ യാത്ര ഈസ്റ്റ് ജില്ലയിലെ 6 സോണുകളിൽ സമാപിച്ചു.
പെരിന്തൽമണ്ണയിൽ സമസ്ത ജില്ലാ മുശാവറ അംഗം മാനു സഖാഫി, നിലമ്പൂരിൽ എസ്.എം.എ സംസ്ഥാന സെക്രട്ടറി അബ്ദുൽ റശീദ് സഖാഫി പത്തപ്പിരിയം, വണ്ടൂരിൽ ഹംസ മുസ്‌ലിയാർ തുവ്വൂർ, എടവണ്ണപ്പാറയിൽ അബ്ദു റസാഖ് മാസ്റ്റർ, മഞ്ചേരി വെസ്റ്റിൽ ഇബ്റാഹീം വെള്ളില,കൊളത്തൂരിൽ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷൻ പി.എസ്.കെ.ദാരിമി എടയൂർ എന്നിവർ ജാഥാ ക്യാപ്റ്റൻമാരായ സയ്യിദ് ശിഹാബുദ്ദീൻ അഹ്സനി, സയ്യിദ് മുർതള സഖാഫി, ടി.സിദ്ദീഖ് സഖാഫി, കെ. സൈനുദ്ദീൻ സഖാഫി, എം.ദുൽഫുഖാർ സഖാഫി, സൈദ് മുഹമ്മദ് അസ്ഹരി,പി.യൂസുഫ് സഅദി, പി.പി.മുജീബ് റഹ്‌മാൻ, പി.ടി.നജീബ്,
ഡോ.ബ്ദുറഹ്മാൻ, സി.കെ.എം.ഫാറൂഖ് എന്നിവർക്ക് പതാക കൈമാറി.വിവിധ കേന്ദ്രങ്ങളിൽ നടന്ന ഉദ്ഘാടന,സമാപന സമ്മേളനങ്ങളിൽ സയ്യിദ് അഹമ്മദ് കബീർ മദനി, കേരള മുസ്‌ലിം ജമാഅത്ത് ജില്ല വൈസ് പ്രസിഡന്റ് കെ.കെ.എസ്.തങ്ങൾ, ജില്ലാ സെക്രട്ടറി കെ.പി. ജമാൽ,ഷൗഖത്ത് സഖാഫി, ബഷീർ സഖാഫി പൂങ്ങോട്, മുസ്തഫ ഹാജി വള്ളുവങ്ങാട്, സയ്യിദ് ഹൈദരലി തങ്ങൾ എടവണ്ണ,പി. അബ്ദുന്നാസർ പാണ്ടിക്കാട്, യൂസുഫ് സഖാഫി മൂത്തേടം സംസാരിച്ചു.എല്ലാ സമാപന കേന്ദ്രങ്ങളിലും പ്ലാറ്റ്യൂൺ അംഗങ്ങളുടെ റാലിയും നടന്നു. പ്ലാറ്റിനം സഫറിൻ്റെ രണ്ടാം ദിവസമായ ഇന്ന് എടക്കര,മഞ്ചേരി ഈസ്റ്റ്, മലപ്പുറം, കൊണ്ടോടി,പുളിക്കൽ, അരീക്കോട് സോണുകളിൽ പര്യടനം നടത്തും.