കോട്ടക്കൽ നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി

കോട്ടക്കൽ: റവന്യു ജില്ലാ സ്കൂൾ കലോത്സവ നഗരിയുടെ സമീപത്തെ ഭക്ഷണശാലകളിലും ഐസ്ക്രീം ഷോപ്പുകളിലും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കോട്ടക്കൽ നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി.

സമീപത്തെ ഒരു സ്ഥാപനത്തിൽ നിന്നും പാചകം ചെയ്ത ഭക്ഷണപദാർത്ഥങ്ങൾ ഫ്രീസറിൽ സൂക്ഷിച്ചത് പിടിച്ചെടുത്ത് നശിപ്പിച്ചു. മതിയായ ശുചിത്വം പാലിക്കാതെ പ്രവർത്തിച്ച ഹോട്ടൽ അടിയന്തിരമായി വൃത്തിയാക്കിച്ചു. മേൽസ്ഥാപനങ്ങൾക്കെതിരെ ന്യൂനത നോട്ടീസ് നൽകി പിഴചുമത്തി. 

കലോത്സവനഗരിയിൽ നിരോധിത പോപ്പർ ഗ്ലാസുകളും പ്ലേറ്റുകളും ഉപയോഗിച്ച സ്റ്റാളുകളിൽ നിന്നും ഉല്പന്നങ്ങൾ പിടിച്ചെടുത്തു. സ്ഥാപനങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി. വരും ദിവസങ്ങളിലും കർശന പരിശോധന തുടരും.

പരിശോധനക്ക് നഗരസഭക്ലിൻ സിറ്റി മാനേജർ സക്കീർ ഹുസൈൻ, സീനിയൽ പബ്ലിക് ഹെൽക്ക് ഇൻസ്പെക്ടർ അരുൺ സാബു എന്നിവർ നേതൃത്വം നൽകി. പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ രാജൻ എൻ.ആർ ഡ്രൈവർ അഷ്റഫ് എന്നിവർ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}