വാടകയിന്മേലുള്ള ജി എസ് ടി: കേന്ദ്ര ധനമന്ത്രിയെ സന്ദർശിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി

ചെറുകിട വ്യാപാരികളെ പ്രതികൂലമായി ബാധിക്കുന്ന വാടകയിന്മേലുള്ള ജിഎസ്ടി നയം പുന പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി കൊടിക്കുന്നിൽ സുരേഷ് എംപി.
കേരളത്തിലെ ചെറുകിട വ്യാപാരികൾ, അടുത്തിടെ കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെ പങ്കാളിത്തമുള്ള ജി എസ് ടി കൗൺസിലിന്റെ തീരുമാനപ്രകാരം  വാടകയിൻമേൽ ജി എസ് ടി ഏർപ്പെടുത്തിയ നടപടി പിൻവലിക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്തണമെന്ന് ആവശ്യപ്പെട്ട് തന്നെ സമീപിച്ചിരുന്നതായും  ഇതു സംബന്ധിച്ച് അപ്പോൾ തന്നെ മന്ത്രിക്ക് നിവേദനവും നൽകിയിരുന്നതായി കൊടിക്കുന്നിൽ പറഞ്ഞു . കഴിഞ്ഞദിവസം  ഇത് സംബന്ധിച്ചിട്ടുള്ള മറുപടി ധനകാര്യവകുപ്പ് സഹമന്ത്രിയുടെ ഓഫീസിൽ നിന്നും ലഭ്യമായി. മറുപടിയിൽ  ചെറുകിട വ്യാപാരികളുടെ വാടകയിലുള്ള ജി എസ് ടി തീരുമാനം സംബന്ധിച്ച് പുനർചിന്തനം നടത്തുന്നതിനായി തുടർന്നുവരുന്ന കൗൺസിൽ യോഗത്തിൽ പരിഗണിക്കാം എന്നുള്ള ഉറപ്പ് ലഭിച്ചു.

ധനകാര്യ വകുപ്പ് മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യയിലെ ലക്ഷക്കണക്കിന് ചെറുകിട വ്യാപാരികളെ സാരമായി ബാധിക്കുന്ന ഈ നയം അടിയന്തര പ്രാധാന്യത്തോടെ കൂടി തന്നെ ഏറ്റവും അടുത്ത ജിഎസ്ടി കൗൺസിൽ യോഗത്തിൽ തന്നെ പരിഗണിക്കണമെന്ന് അഭ്യർത്ഥിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. അതോടൊപ്പം കേരളത്തിന് ഇനിയും ലഭിക്കുവാനുള്ള ജിഎസ്ടി വിഹിതവും എത്രയും വേഗം നൽകുവാനുള്ള നടപടിയും സ്വീകരിക്കണമെന്ന് ധനമന്ത്രിയുടെ പ്രത്യേകമായി ആവശ്യപ്പെട്ടതായി അദ്ദേഹം കൂട്ടിച്ചേർത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}