വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നൂതന സംരംഭക വികസന ക്ലബ്ബും, സംരംഭക വികസന ക്ലബ്ബും, ഐ ഐ സി ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഐഡിയോൺ 2.0' ദ്വിദിന ആശയ നവീകരണ പരിപാടിക്ക് തുടക്കം. പരിപാടി കേരള വ്യാപാര വ്യവസായി വേങ്ങര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എം. കെ സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു.
ക്ലബ് കോഡിനേറ്റർമാരായ നവാൽ മുഹമ്മദ്, ആഷിക് വി എം എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി 40 ഓളം വ്യത്യസ്ത ആശയങ്ങളുടെ പ്രദർശനം നടത്തി.
വിദ്യാർത്ഥികൾക്ക് സംരംഭക ആശയങ്ങൾ പരിചയപ്പെടുത്താനാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടി നാളെ സമാപിക്കും.