വേങ്ങര: വേങ്ങര ടൗണിനെ ഗതാഗത കുരുക്കിൽ നിന്നും ഒഴിവാക്കാൻ വിവിധ കർമ പദ്ധതികൾ നടപ്പാക്കാനൊരുങ്ങി
ഗ്രാമ പഞ്ചായത്ത്.
'ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസലിന്റെ നേതൃത്വത്തിൽ വേങ്ങര പോലീസ് സ്റ്റേഷനിൽ നടന്ന യോഗത്തിൽ ജനപ്രതിനിധികൾ, ബസ് ഓണേഴ്സ് അസോസിയേഷൻ പ്രതിനിധികൾ, ട്രോമ കയർ അംഗങ്ങൾ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ. കുഞ്ഞിമുഹമ്മത്, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എ.കെ. സലീം, പാർലിമെൻററി പാർട്ടി ലീഡർ കുറുക്കൻ മുഹമ്മത്, വിജയൻ ചേറൂർ, ഉനൈസ് വലിയോറ, റഹിം പാലേരി, വേങ്ങര പോലീസ് എസ് എച്ച് ഒ മനോജ് പറയട്ട തുടങ്ങിയവർ സംബന്ധിച്ചു.
ബസ് ഓണേഴ്സിന്റെ സഹായത്തോടെ വേങ്ങര ടൗണിൽ ഒരു ട്രാഫിക്ക് ഗാർഡിനെ നിയമിക്കാനും
വൈകുന്നേരങ്ങളിൽ തിരക്കുള്ള സമയങ്ങളിൽ ടോമോ കയർ അംഗങ്ങൾ
ട്രാഫിക്ക് നിയന്ത്രണത്തിന്
സന്നദ്ധ സേവനം നടത്താനും തീരുമാനിച്ചു.