വേങ്ങര: കേരള സർക്കാർ സാമൂഹ്യ നീതി വകുപ്പിന്റെ മികച്ച ഭിന്നശേഷി സർക്കാർ ജീവനക്കാരനുള്ള അവാർഡിന് വേങ്ങര ജി.വി.എച്ച് എസ് എസിലെ വി എച്ച് എസ് ഇ വിഭാഗം ലാബ് ടെക്നിക്കൽ അസിസ്റ്റന്റ് എ മുജീബ് റഹ്മാൻ അർഹനായി. ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദുവാണ് അവാർഡ് പ്രഖ്യാപിച്ചത്.
2008 മുതൽ ജി.വി.എച്ച് എസ് എസിൽ വേങ്ങരയിലെ വി എച്ച് എസ് ഇ വിഭാഗത്തിൽ കമ്പ്യൂട്ടർ സയൻസിൻ ലാബ് ടെക്നിക്കൽ അസിസ്റ്റൻ്റായി ജോലി ചെയ്തു വരുന്നു.
തന്റെ കേൾവി പരിമിതിയിലും പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ചതിനാണ് അവാർഡ് ലഭിച്ചത്.