പരപ്പനങ്ങാടി: പാലത്തിങ്ങൽ പഴയ പാലത്തിലെ പൈപ്പ് ലൈനുകൾ കേരള വാട്ടർ അതോറിറ്റിയുടെ കോൺട്രാക്ടർ റിപ്പയർ ചെയ്തു. വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പൊതുപ്രവർത്തകനായ അബ്ദുറഹീം പൂക്കത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ വാട്ടർ അതോറിറ്റി അടിയന്തര നടപടിയെടുക്കുകയായിരുന്നു.
എന്നാൽ പഴയ പാലത്തിലൂടെ കുട്ടികൾ നടന്നു പോകുന്നത് ശ്രദ്ധിക്കണമെന്നും റിപ്പയറിങ് എന്നാൽ പാലത്തിൻറെ ഒരു വർഷം പൊളിച്ചത് കാരണം അപകടസാധ്യത വർദ്ധിച്ചിരിക്കുകയാണെന്നും അബ്ദുൽ റഹീം പൂക്കത്ത് പറഞ്ഞു.