വേങ്ങര: നവംബർ 15 മുതൽ പഞ്ചായത്തുതല കേരളോത്സവ മത്സരങ്ങൾ നടത്തണമെന്ന് 11- ന് ഗ്രാമപ്പഞ്ചായത്തുകൾക്ക് സർക്കുലർ. ഇതുവരെ സമയം പ്രഖ്യാപിക്കാതെ ഒരുപാടിനങ്ങളുള്ള കേരളോത്സവം ഇത്രയുംപെട്ടെന്ന് എങ്ങനെ സംഘടിപ്പിക്കാൻ പറ്റുമെന്നറിയാതെ വിഷമിക്കുകയാണ് ഗ്രാമപ്പഞ്ചായത്തുകൾ.
നവംബർ 30-നകം ഇത് നടത്തിത്തീർക്കണമെന്നും ഉത്തരവിലുണ്ട്. ഗ്രാമപ്പഞ്ചായത്തുകളിലെ യുവജനങ്ങൾ ആവേശത്തോടെ പങ്കെടുക്കുന്ന പരിപാടി ഇത്ര ചുരുങ്ങിയ കാലയളവിൽ നടത്തി തീർത്താലും അതൊരു പ്രഹസനമാവുമെന്നാണ് വേങ്ങര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹസീന ഫസൽ പ്രതികരിച്ചത്.
കേരളോത്സവത്തെ ഇത്ര നിസ്സാരമായി കാണുന്ന കേരള യുവജനക്ഷേമ ബോർഡിന്റെ നിലപാടിനെതിരേ യുവജനങ്ങൾ പ്രതികരിക്കണമെന്നും അവർ പറഞ്ഞു.