വേങ്ങര: ഊരകം കുറ്റാളൂർ മഹാകവി വി സി ബാലകൃഷ്ണ പണിക്കർ വായനശാലയുടെ ആഭിമുഖ്യത്തിൽ ബാലവേദി ശിൽപ്പശാല സംഘടിപ്പിച്ചു.
വർണ്ണകൂടാരം എന്നപേരിൽ വായനശാല ഹാളിൽ നടന്ന ശിൽപ്പശാല പി എസ് സുമി ഉദ്ഘാടനം ചെയ്തു. കെ പി സൊമനാഥൻ അധ്യക്ഷത വഹിച്ചു. കെ ഗിരീഷ് കുമാർ, കെ എം സുചിത്ര, കെ ബിന്ത്യ,എന്നിവർ പ്രസംഗിച്ചു.
ബാലവേദി പുതിയ ഭാരവാഹികളായി ഫാത്തിമ ജെസ്ന പ്രസിഡണ്ട്, പി കെ എം ഷഹ് ബാനത്ത് സെക്രട്ടറി എന്നിവരെ തിരഞ്ഞെടുത്തു. ശിൽപ്പശാലയിൽ നിരവധി കൊച്ചു കുട്ടികൾ പങ്കെടുത്തു.