കെ എൻ എം സമാധാന സമ്മേളനം ചൊവ്വാഴ്ച കോഴിക്കോട് കടപ്പുറം ഹറം ഇമാം ഉദ്ഘാടനം ചെയ്യും

വേങ്ങര: ഇസ്ലാം മാനവി കതയുടെയും സമാധാനത്തിന്റെയുംമതം എന്ന പ്രമേയത്തിൽ കേരളനദുവത്തുൽ മുജാഹിദീൻ കെ എൻ എം സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സമാധാന സമ്മേളനം ഈ മാസം 12ന് ചൊവ്വാഴ്ച കോഴിക്കോട് കടപ്പുറത്ത് നടക്കും.
കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന ജനലക്ഷങ്ങൾ അണിനിരക്കുന്ന മഗ്‌രിബ് നമസ്കാരത്തിന് മദീന ഹറം ഇമാം ഷെയ്ക്ക് ഡോക്ടർ അബ്ദുല്ല അബ്ദുറഹിമാൻ അൽ ബുഅ യ്ജാൻ, നേതൃത്വം നൽകും.തുടർന്ന് നടക്കുന്ന പൊതുസമ്മേളനം ഹറം ഇമാം ഉദ്ഘാടനം ചെയ്യും.
സമാധാന സമ്മേളനത്തിന്റെ മലപ്പുറം ജില്ലാതല ഉദ്ഘാടനം വേങ്ങര മനാറുൽ ഹുദാ അറബി കോളേജിൽ വെച്ച് കെഎൽഎം ജില്ലാ ജനറൽ സെക്രട്ടറി എൻ കുഞ്ഞിപ്പ മാസ്റ്റർ നിർവഹിച്ചു. ജില്ലാ നേതാക്കളായ എൻ ഹാഷിം ഹാജി, ഉബൈദുള്ള താനാളൂർ, അഷറഫ് ചെട്ടിപ്പടി,ടി കെ മുഹമ്മദ് മൗലവി, പി കെ നസീം, എ ബി സി മുജീബ്, കെ അബ്ബാസ് അലി, ആബിദ് സലഫി, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}