വേങ്ങര: നാല് ദിവസങ്ങളിലായി തേഞ്ഞിപ്പാലം യൂണിവേഴ്സിറ്റി ക്യാമ്പസ് സ്കൂളിൽ വെച്ച് നടന്ന ഉപജില്ല സ്കൂൾ കലോത്സവത്തിൽ തുടർച്ചയായ കിരീട വിജയങ്ങളുമായി ചേറൂർ യതീംഖാന ഹയർസെക്കണ്ടറി സ്കൂൾ.
എട്ട് പഞ്ചായത്തുകൾ ഉൾപ്പെടുന്ന ജില്ലയിലെ ഏറ്റവും വലിയ ഉപജില്ലയെന്ന ഖ്യാതിയും മികച്ച മത്സരാർത്ഥികളും വാശിയേറിയ പോരാട്ടങ്ങൾക്കും വേദിയാകുന്ന വേങ്ങര ഉപജില്ല കലോത്സവത്തിൽ ഹൈസ്കൂൾ ജനറൽ കലോത്സവത്തിലും, അറബിക് കലോത്സവത്തിലും ഇരുപതോളം വരുന്ന ഹൈസ്കൂളുകളെ പിന്തള്ളി ചേറൂർ സ്കൂൾ സെക്കൻഡ് ഓവറോൾ ൾ നേടി ചേറൂർ സ്കൂൾ ചരിത്രം കുറിച്ചു.
ഉപജില്ല കലോത്സവത്തിന്റ ആദ്യ ദിനം മുതൽ തന്നെ മികച്ച ലീഡോടെ ആരംഭിച്ച മത്സരത്തിൽ കാണികൾക്ക് ഹരമേകി കൊട്ടിക്കയറിയ ഒപ്പന മത്സരവും , ചെണ്ടമേളവും തിരുവാതിരയും ഗ്രൂപ്പിനത്തിൽ ജില്ലയിലേക്ക് യോഗ്യത നേടുകയും , വെക്തിഗത ഇനങ്ങളിൽ ഇരുപതോളം ഇനങ്ങളിൽ ജില്ലയിലേക്ക് മത്സര യോഗ്യത നേടുകയും ചെയ്തു.
മികച്ച പരിശീലകരും അധ്യാപക പിന്തുണയും വിദ്യാർത്ഥികൾക്ക് ഊർജ്ജം പകർന്നതാണ് മാപ്പിള കലകൾ പോലെ മാപ്പിളേതര കലാ രംഗങ്ങളിലും മികച്ച നേട്ടങ്ങൾ നേടി ചരിത്രത്തിൽ ഇടം നേടാനായത്.
കലാ മത്സരങ്ങളെ പോലെ ഉപജില്ല ശാസ്ത്രമേളയിലും , സ്പോർട്സ് അക്വാടിക്സിലും തുടർച്ചയായ കിരീട വിജയങ്ങൾ നേടി ജൈത്രയാത്ര തുടരുകയാണ് ചേറൂർ സ്കൂൾ. ഗണിത ശാസ്ത്ര മേളയിൽ കഴിഞ്ഞ പതിമൂന്ന് വർഷമായി കിരീടം കയ്യടക്കി വെച്ചിരിക്കുകയാണ് നാലായിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന വേങ്ങരയുടെ ഈ കലാലയം.
പതിനാറ് സ്വർണം മെഡലും ഇരുപത്തിനാല് വെള്ളിമെഡലും പതിമൂന്ന് വെങ്കലവും നേടി നൂറ്റി എഴുപത്തി ഒൻപത് പോയിന്റ് നേടിയാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വച്ച് നടന്ന സബ്ജില്ല നീന്തൽ മത്സരത്തിൽ സ്കൂൾ മൂന്നാം തവണയും ഒന്നാം സ്ഥാനം കയ്യടക്കിയത്.
ഗണിത മേളക്ക് പുറമേ ശാസ്ത്രമേളയിലും സാമൂഹ്യ ശാസ്ത്രമേളയിലും ഓവറോൾ മൂന്നാം സ്ഥാനം നേടി സ്കൂൾ മികവ് തെളിയിച്ചു.
മുഴുവൻ വിജയികളെയും സ്കൂളിൽ നടന്ന അനുമോദനചടങ്ങിൽ ഹെഡ്മാസ്റ്റർ അനുമോദിച്ചു. അനുമോദന ചടങ്ങിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ വിജയാഹ്ലാദ റാലിയും അരങ്ങേറി.