പുരസ്കാര നിറവിൽ കൂരിയാട് ജെംസ് പബ്ലിക് സ്കൂൾ

വേങ്ങര: 2024 ലെ FAP അവാർഡ് കരസ്ഥമാക്കി കൂരിയാട് ജെംസ് പബ്ലിക് സ്കൂൾ. ദേശീയപാതയോട് ചേർന്ന് പനമ്പുഴയുടെ ഹൃദയത്തുടിപ്പുകൾക്ക് കാതോർത്ത് സ്ഥിതി ചെയ്യുന്ന ജെംസ് പബ്ലിക് സ്കൂൾ മികച്ച അക്കാദമിക്ക്  നിലവാരം പുലർത്തുന്നതോടൊപ്പം പഠിതാക്കളുടെ സർവ്വതോ മുഖമായ പുരോഗതിക്ക് വേണ്ടി നിലകൊള്ളുന്നു. മികച്ച ഭൗതികാന്തരീക്ഷവും കുട്ടികളുടെ കലാകായിക വികസനങ്ങൾക്കുതകുന്ന സൗകര്യങ്ങളും ജെം സിനെ സംസ്ഥാനത്തിലെ തന്നെ മികച്ച സ്കൂളാക്കി മാറ്റുന്നു.

മാനേജ്മെന്റിന്റെയും അധ്യാപകരുടെയും പി.ടി.എയുടെയും സഹകരണത്തോടെ വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താൻ കൂരിയാട് ജെംസ് പബ്ലിക് സ്കൂൾ നടപ്പിലാക്കിയ പ്രവർത്തനങ്ങൾക്ക് ലഭിച്ച മികച്ച അംഗീകാരമാണ് ഈ പുരസ്കാരം. നിരവധി മികവാർന്ന പ്രവർത്തനങ്ങളാണ് സ്കൂൾ നടപ്പാക്കി വരുന്നത്. പാവപ്പെട്ട രോഗികൾക്ക് വർഷംതോറും കൊടുക്കുന്ന കാരുണ്യ സഹായ പദ്ധതി. 

വിഭവസമൃദ്ധമായ ഉച്ചഭക്ഷണം നൽകുന്ന 'രുചിക്കൂട്ട്' പദ്ധതി, വായനയെ പരിപോഷിപ്പിക്കാൻ തുടങ്ങിയ 'വായന'കൂട്ടായ്മ പദ്ധതി, ശാസ്ത്ര സാങ്കേതിക മേഖലകളിൽ മുന്നേറുന്നതിനു വേണ്ടി നിർമ്മിച്ച ജെംസിയൻ  റോബോട്ട് തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ജെംസ് പബ്ലിക് സ്കൂൾ നടപ്പാക്കി വരുന്നു. FAP പുരസ്കാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ജെംസ് പബ്ലിക് സ്കൂളിലെ അധ്യാപകരും നാട്ടുകാരും വിദ്യാർത്ഥികളും. 

കൊച്ചിയിൽ വെച്ച് നടന്ന ചടങ്ങിൽ സംസ്ഥാന മുൻ ഡി. ജി.പി ലോകനാഥ് ബഹറയിൽ നിന്ന് സീനിയർ പ്രിൻസിപ്പൽ ഹഫ്സ കാരാടൻ പുരസ്കാരം ഏറ്റുവാങ്ങി. 

ചടങ്ങിൽ പഞ്ചാബിലെ ചാണ്ടിഗഡ് സർവകലാശാലയിലെ വൈസ് ചാൻസിലർ ഉൾപ്പെടെയുള്ള FAP പ്രതിനിധികളും ജെംസ് സ്കൂളിന്റെ ചെയർമാൻ പി എൻ അഷ്റഫ് മാനേജിംഗ് ഡയറക്ടർ ഷഫാഫ് എന്നിവരും ഈ മഹനീയ മുഹൂർത്തത്തിന് സാക്ഷിയായി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}