വേങ്ങര: ചേറൂർ കഴുകൻചിന മൈത്രിഗ്രാമം റസിഡൻസ് അസോസിയേഷൻ വേങ്ങര പഞ്ചായത്ത് പെയിൻ & പാലിയേറ്റീവ് സെന്ററിലേക്ക് വീൽചെയറുകളും ഹെയർബെഡുകളും വിതരണം ചെയ്തു. മൈത്രി ഗ്രാമത്തിന്റെ ചാരിറ്റിഫണ്ട് ഉപയോഗിച്ചാണ് പാലിയേറ്റീവ് സെന്ററിലേക്ക് മൂന്ന് വീൽ ചെയറുകൾ, 4 ഹെയർബെഡ്, ഒരുവാക്ക്നർ എന്നിവ കൈമാറിയത്.
മൈത്രി ഗ്രാമവാസികളായ സി എം മുഹമ്മദ് അഫ്സൽ, കാപ്പിൽ ജമാൽ, കെ കുഞ്ഞ, കെ ഹുസൈൻ, സി എം മുഹമ്മദ് ഇഖ്ബാൽ, എ കെ മൂസക്കുട്ടി എന്നിവർ നേരിട്ട്ചെന്ന് പാലിയേറ്റീവ് പ്രതിനിധികളായ പി മുഹമ്മദ് അഷ്റഫ്, കുഴിക്കാട്ടിൽ അബ്ദുസ്സലാംഎന്നിവർക്ക് കൈമാറി.
കഴിഞ്ഞ വർഷങ്ങളിൽനിരവധി മൈത്രി ഗ്രാമവാസികളുടെ മക്കളുടെ കല്യാണം, വീട് നിർമ്മാണം, ഓപ്പറേഷൻ, മൈത്രി ഗ്രാമത്തിലെ സ്ട്രീറ്റ് ലൈറ്റുകൾ എന്നിവക്കായി ലക്ഷത്തിലധികം രൂപയുടെ ചാരിറ്റി പ്രവർത്തനങ്ങൾ വർഷംതോറും നടത്തി വരുന്നതായി മൈത്രിഗ്രാമം ചാരിറ്റി കൺവീനർമാർ അറിയിച്ചു.