ആം ആദ്മി മലപ്പുറം ജില്ലാ കമ്മിറ്റിക്ക് പുതിയ സാരഥികളായി

തിരൂരങ്ങാടി: അം ആദ്മി പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റിക്ക് പുതിയ സാരഥികളെ നിയമിച്ചുകൊണ്ട് സംസ്ഥാന കമ്മിറ്റി ജില്ലാ കമ്മറ്റിയെ പുനഃസംഘടിപ്പിച്ചു. പുതിയ ജനറൽ സെക്രട്ടറിയായി ഷമീം ഹംസ പി ഓ തിരൂരങ്ങാടിയെയും ആം ആദ്മി പാർട്ടി ദേശീയ നേതാക്കളുടെ പ്രഭാഷണങ്ങൾ മലയാളം സബ്ടൈറ്റിലോട് കൂടി അവതരിപ്പിച്ച് ആം ആദ്മി പാർട്ടിയുടെ സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്ന സോഷ്യൽ മീഡിയ വിംഗ് കേരളയുടെ മുഖ്യ പ്രചാരകനുമായ ഷമീം ഹംസ തിരൂരങ്ങാടി താലൂക്ക് തഹസിൽദാർ പിഓ സാദിഖിൻ്റെ സഹോദരൻ കൂടിയാണ്.

ജില്ലാ പ്രസിഡണ്ടായി റിഷാദ് മലപ്പുറത്തിനെയും സംസ്ഥാന കമ്മിറ്റിയുടെ യോഗത്തിൽ  പ്രസിഡൻ്റ് അഡ്വ. വിനോദ് മാത്യു വിൽസൺൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ ജന.സെക്രട്ടറി അരുൺ സംസ്ഥാന വൈസ് പ്രസിഡണ്ട് ദിലീപ് മടപ്പുരശ്ശേരി, നവീൻ രാധാമണി എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമെടുത്തു. 
പാർട്ടിയുടെ തുടക്കം മുതൽ ഉള്ള പ്രവർത്തകരാണ് രണ്ടുപേരും.  സാമൂഹിക,സാംസ്കാരിക രംഗങ്ങളിൽ സജീവ പ്രവർത്തനവുമായി മുന്നോട്ട് പോകുന്നവർ. കുറച്ച് വർഷങ്ങളായി തിരൂരങ്ങാടി, ഏറനാട് മണ്ഡലം പ്രസിഡണ്ടുമാരായി പ്രവർത്തിച്ചു വരുന്നു.

അടുത്തുതന്നെ തിരഞ്ഞെടുപ്പ് വരുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെക്കുള്ള തെരഞ്ഞെടുപ്പുകളിൽ എല്ലാ പഞ്ചായത്തുകളിൽ മത്സരിക്കുവാനും, ജനകീയ വിഷയങ്ങൾ ഏറ്റെടുത്ത് അഴിമതിക്കെതിരെ പോരാടണമെന്നും നിയുക്ത സെക്രട്ടറി ഷമീം ഹംസ പി ഓ പ്രവർത്തകരോട് ആവശ്യപ്പെട്ടു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}