കോട്ടക്കൽ : രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവ നഗരിയിൽ വെൽഫെയർ കമ്മിറ്റിയുടെ ഓഫീസിൻ്റെ ഉദ്ഘാടനം കോട്ടക്കൽ നഗരസഭ ചെയർപേഴ്സൺ ഡോ. ഹനീഷ നിർവ്വഹിച്ചു. വൈസ് ചെയർമാൻ സി.മുഹമ്മദലി അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംല ടീച്ചർ, കൗൺസിലർ അബ്ദുൽറാഷിദ്, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.പി.രമേഷ് എന്നിവർ ആശംസകൾ നേർന്നു.വേങ്ങര ലൈവ്.കെ.യു.ടി.എ. ജില്ലാ പ്രസിഡണ്ട് വി.അബ്ദുൽ മജീദ്, ജനറൽ സെക്രട്ടറി സാജിദ് മൊക്കൻ, ട്രഷറർ പി.പി. മുജിബ് റഹ്‌മാൻ, ആബിദ പുവ്വഞ്ചേരി, അബ്ദുൽ സലാം തുടങ്ങിയവർ സംസാരിച്ചു. വെൽഫെയർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്റ്റേജുകളിൽ കുടിവെള്ളം, ചായ വിതരണം, കോട്ടക്കൽ അൽമാസ്, മിംസ് ആശുപത്രികളുടെയും ആയുഷ് വകുപ്പിൻ്റെ കീഴിൽ ആയുർവ്വേദ - ഹോമിയോ വിഭാഗങ്ങളുടെ മെഡിക്കൽ സഹായം എന്നിവ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ നഗരിയിലെത്തുന്നവർക്ക് ലെയൺസ് ക്ലബ്ബിൻ്റെ സഹകരണത്തോടെ ചുക്കുകാപ്പിയും ചെറുകടിയും ഏർപ്പെടുത്തിയിട്ടുണ്ട്. കേരള ഉർദു ടീച്ചേർസ് അസോസിയേഷൻ റവന്യൂ ജില്ലാ കമ്മിയാണ് വെൽഫെയർ ചുമതല വഹിക്കുന്നത്. ജെ. ആർ.സി, സ്കൗട്ട് ആന്റ് ഗൈഡ്സ്, ട്രോമാകെയർ വിഭാഗങ്ങളും സേവനം ചെയ്യുന്നുണ്ട്.
കലോത്സവ നഗരിയിൽ വെൽഫെയർ കമ്മിറ്റി ഓഫീസ് തുറന്നു
admin
Tags
Malappuram