ധന കാര്യ സ്ഥാപന മാഫിയകൾ മുങ്ങുന്നത് പതിവായി : നഷ്ടപ്പെടുന്നത് കോടികൾ

വേങ്ങര: കേന്ദ്ര സർക്കാറിൻ്റെ അംഗീകാരമുള്ള ധനകാര്യ സ്ഥാപനങ്ങളെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കോടികൾ നിക്ഷേപമായി സ്വീകരിച്ച ശേഷം അത് തിരിച്ചു നൽകാതെ മുങ്ങുന്ന നിധി കമ്പനികളുടെ എണ്ണം പെരുകുന്നു. കഴിഞ്ഞ ദിവസം വേങ്ങര ആസ്ഥാനമായി പ്രവർത്തിക്കുകയും വിവിധ ജില്ലകളിലായി 14 ബ്രാഞ്ചുകളുള്ള കാരാട്ട് കുറീസാണ് ഇതിൽ അവസാനത്തേത്. മാസങ്ങൾക്ക് മുമ്പ് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുകയും കോട്ടക്കലിൽ കളക്ഷൻ സെൻ്ററും വേങ്ങരയിൽ നിന്നടക്കം ദിന നിക്ഷേപങ്ങൾ സമാഹരിക്കുകയും ചെയ്തിരുന്ന സിസ് ബാങ്ക് എന്ന നിധി സ്ഥാപനം 20 കോടി തട്ടിച്ചു മുങ്ങിയിരുന്നു. അതിനു മുമ്പ് 150 കോടി തട്ടിച്ച് കണ്ണൂർ അർബൻ നിധി 14 കോടിയുമായി തൃശൂർ ഹിവാൻ നിധിയടക്കം നിരവധി സ്ഥാപനങ്ങൾ അടച്ച് പൂട്ടിയിട്ടുണ്ട്. നിധി കമ്പനികളാണെന്ന വസ്ഥുത മറച്ചുവെച്ച്കേന്ദ്ര സർക്കാറിൻ്റെ അംഗീകാരമുള്ള ധനകാര്യ സ്ഥാപനങ്ങളാണെന്ന വ്യാജ പ്രചാരണം നടത്തിയാണ് ഇവർ ജനങ്ങളിൽ നിന്ന് പണം സമാഹരിക്കുന്നത്. നിധി കമ്പനിയെന്ന് തിരിച്ചറിയുന്ന തരത്തിൽ റജിസ്റ്റർ നമ്പറും മറ്റുതിരിച്ചറിയിൽ അടയാളങ്ങളും പാസ് ബുക്കുകളിലും നയിം ബോർഡിലും പ്രദർശിപ്പിക്കണമെന്നാണ് നിയമമെങ്കിലും ഇത് പാലിക്കാതെ ബാങ്ക്, കുറീസ് എന്നോ മറ്റ് തിരിച്ചറിയാൻ കഴിയാത്ത ഇംഗ്ലീഷ് പേരിലോ ആണ് ഇവ പ്രവർത്തിക്കുന്നത്. അംഗങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിക്കുക അവർക്ക് വായ്പ നൽകുക എന്നൊഴിച്ചാൽ ചിട്ടി നടത്താനോ, ഹയർ പർച്ചേഴ്സ്, ലീസിങ്ങ് ,അംഗങ്ങൾക്ക് കറണ്ട് അക്കൗണ്ട് അനുവദിക്കൽ, സ്ഥാപനത്തിൻ്റെ പരസ്യം ചെയ്യൽ കമ്മീഷൻ ബ്രോക്കറേജ് നൽകി ഏജൻ്റുമാരെ വച്ച് നിക്ഷേപം സ്വരൂപീക്കൽ എന്നി വെക്കാന്നും ഇവർ അധികാരമില്ല. പക്ഷേ നിയമങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് ഇവയുടെ പ്രവർത്തനം. നാടാകെ കളക്ഷൻ ജീവനക്കാരെ വച്ച് ചെറുകിടക്കാരിൽ നിന്ന് നിത്യ നിക്ഷേപം പിരിച്ചും ചിട്ടി എന്ന് തെറ്റിദ്ധരിപ്പിച്ചുമാണ് മിക്ക നിധി കമ്പനികളും പ്രവർത്തിക്കുന്നത്. 2013 ലെ കമ്പനി ആക്ടിലെ 406 വകുപ്പ് പ്രകാരം കോർപ്പറേറ്റ് മന്ത്രാലയം നൽകുന്ന റജിസ്ടേഷൻ മാത്രമാണ് ഇവർക്കുള്ളത്. 10 ലക്ഷം പ്രവർത്തനമൂലധനവും 7 അംഗങ്ങളുമുണ്ടായാൽ ആർക്കുമൊരു നിനിധി കമ്പനി തുടങ്ങാം. എൻ ബി എഫ് സി ലൈസൻസ് കിട്ടാൻ റിസർവ് ബേങ്കിൻ്റെ അനുമതി പോലെയോ ചെറുകിട പണമിടപാട് നടത്താൻ കേരള സർക്കാർ നൽകുന്ന മണി ലെൻഡിങ്ങ് ആക്ട് പ്രകാരമുള്ള ലൈസൻസിനുള്ള കർശന നിയമങ്ങളും പരിശോധനയും കമ്പനി രജിസ്ടേഷനില്ലാത്തതും കേരളത്തിൽ നിധി സ്ഥാപനങ്ങൾ വർദ്ധിക്കാനിടയായി. രാജ്യത്താകെയുള്ള മൊത്തം നിധി സ്ഥാപനങ്ങളുടെ എണ്ണത്തിൽ 10 ശതമാനവും കേരളത്തിലാണ്. ഇത്തരം കമ്പനികൾക്ക് ഷെയർ ഉടമകളുമായി മാത്രമെ ഇടപാട് നടത്താവൂ എന്നിരിക്കെ ഇടപാടുകാരിൽ നിന്ന് മറച്ച് വച്ച് അവർ അറിയാതെ ഷെയർ ഉടമളാക്കിയാണ് ഇവർ നിക്ഷേപം സ്വീകരിക്കുന്നത്. നിക്ഷേപം നഷ്ടപ്പെട്ടാൽ ഷെയറുടമ എന്ന നിലയിൽ നിക്ഷേപകനും തുല്യ അവകാശമുണ്ടാവും നിയമപരമായി ചോദ്യം ചെയ്യാനുള്ള അവകാശം പോലും ഇതോടെ നിഷേധിക്കപ്പെടും. ഇത്തരം അനധികൃത നിക്ഷേപപദ്ധതികൾക്കെതിരെ 2019ലെ ബാനിങ്ങ് ഓഫ് അൺ റഗുലേറ്റഡ് ഡിപ്പോസിറ്റ് സ്കീം ആകട് ( Buds ) പ്രകാരം ജില്ലാ പൊലിസ് മേധാവിക്ക് പരാതി നൽകാവുന്നതാണ്
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}