വേങ്ങര : വേങ്ങര ടൗണിൽ പരിമിതമായ സൗകര്യങ്ങളിൽ പ്രവർത്തിക്കുന്ന മൃഗാശുപത്രിക്ക് ചുറ്റുമതിലായി. ചുറ്റുമതിൽ നിർമ്മിക്കേണ്ടത് ഗ്രാമ പഞ്ചായത്തിന്റെ ഉത്തരവാദിത്വമാണെന്നും ജില്ല മൃഗാരോഗ്യ വകുപ്പിന് ബാധ്യതയില്ലെന്നും പറഞ്ഞു വകുപ്പധികൃതർ കയ്യൊഴിഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ വേങ്ങര ഗ്രാമ പഞ്ചായത്ത് പന്ത്രണ്ട് ലക്ഷം രൂപ ചെലവഴിച്ചാണ് ചുറ്റുമതിൽ നിർമ്മാണവും മുറ്റം ഇന്റർലോക് ചെയ്യുന്ന പണിയും നടത്തുന്നതെന്നു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. പി ഹസീന ഫസൽ മാധ്യമത്തോട് പറഞ്ഞു. മുറ്റം ഇന്റർലോക് പൂർത്തിയാവുന്നതോടെ ആശുപത്രിയിലേക്കുള്ള വഴിയും വൃത്തിയാവും. ഈ വഴി ആകെ ചളിക്കുളമായ അവസ്ഥയിലായിരുന്നു ഉണ്ടായിരുന്നത്.
വേങ്ങര മൃഗാശുപത്രിക്ക് ചുറ്റുമതിൽ: മുറ്റം ഇന്റർലോക്ക് ചെയ്തു
admin