വേങ്ങര: വിവിധ കോളേജുകളിൽ നിന്നും വിജയിച്ച യൂണിയൻ ഭാരവാഹികളെയും 24 മണിക്കൂർ കൊണ്ട് 161 കിലോമീറ്റർ ദൂരം വിശ്രമമില്ലാതെ ഓടി ശ്രദ്ധേയനായ സുബൈർ തോട്ടശ്ശേരിയേയും ഊരകം പഞ്ചായത്ത് എം എസ് എഫ് കമ്മിറ്റി ആദരിച്ചു.
പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി സാഹിബ് എം എൽ എ ഉപഹാരങ്ങൾ സമർപ്പിച്ചു. ഷാനിദ് പി കെ (ചെയർമാൻ, എം സി ടി ലോ കോളേജ് മലപ്പുറം), സുഹാദ (വൈസ് ചെയർമാൻ, മലബാർ കോളേജ് വേങ്ങര), നിഹാദ് ഉസ്മാൻ ടി (യു യു സി, മലബാർ കോളേജ് വേങ്ങര), മുഹമ്മദ് മുസ്തഫ (യു.യു.സി, മലബാർ കോളേജ് വേങ്ങര), അൻഷിൻ കെ.പി (3rd DC,പി പി ടി എം കോളേജ് ചേറൂർ), ഷാദിൽ (BCA അസോസിയേഷൻ സെക്രട്ടറി, മലബാർ കോളേജ് വേങ്ങര) എന്നിവരെയാണ് ആദരിച്ചത്.
പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എൻ ഉബൈദ് മാസ്റ്റർ എം എസ് എഫ് ഭാരവാഹികളായ ജസീം, സാദിഖ് അലി, ജസീൽ, മുസ്തഫ, ആസിഫ്, സർബാസ്,അസ്ലം, ഫായിസ് ജവാദ് എന്നിവർ പങ്കെടുത്തു.