കോട്ടക്കൽ: കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് സപ്തദിന സഹവാസ ക്യാമ്പ് 'ധാര24' ന് കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. ഫ്രൊഫ: കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഡോ:കെ അനീഷ അധ്യക്ഷത വഹിച്ചു.ഇ.എം.ഇ.എ കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് അസ്‌കർ അലി മുഖ്യപ്രഭാഷണം നടത്തുകയും സ്കൂൾ മാനേജർ കെ.ഇബ്രാഹിം ഹാജി രക്ഷാധികാരി പ്രസംഗം നടത്തുകയും ചെയ്തു.
വിദ്യാർത്ഥികളുടെ സർവ്വതോത്മുഖമായ പുരോഗതിയും വ്യക്തിത്വം വികസനവുമാണ് ക്യാമ്പിന്റെ ലക്ഷ്യങ്ങൾ.
എൻ.എസ്. എസ് പ്രോഗ്രാം ഓഫീസർ കെ മുബശ്ശിർ, പ്രിൻസിപ്പൽ അലി കടവണ്ടി, പ്രധാന അധ്യാപിക കെ. കെ സൈനബുന്നീസ, പി.ടി.എ പ്രസിഡന്റ് ഇഫ്തിഖാറുദ്ദീൻ, പി.ടി.എ വൈസ് പ്രസിഡന്റ് കെ സുധീഷ് കുമാർ, വാർഡ് കൗൺസിലർമാരായ എം മുഹമ്മദ് ഹനീഫ, സഫീർ അസ്‌ലം, വിൻസ്റ്റാർ ക്ലബ്ബ് പ്രതിനിധി മനാഫ്, കറാച്ചി ക്ലബ്ബ് പ്രതിനിധി സൈനുദ്ധീൻ, ഇ.എം.ഇ.എ കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഒഫീസർ പി.കെ മുനവ്വർ ജാസിം, പി ഫസ്ന സംസാരിച്ചു.