വേങ്ങര: വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ഇ -ലൈബ്രറി പദ്ധതിയിൽപ്പെടുത്തി
നാലുലക്ഷം രൂപ ചെലവിൽ 20
ലൈബ്രറികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു. പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് മണ്ണിൽ ബെൻസീറ അധ്യക്ഷയായി.
വൈസ് പ്രസിഡന്റ്പുളിക്കൽ അബൂബക്കർ, എ ആർ നഗർ പഞ്ചായത്ത് പ്രസിഡന്റ് റഷീദ് കൊണ്ടാണത്ത്, സഫിയ മലേ
ക്കാരൻ, പറങ്ങോടത്ത് അസീസ്, പി കെ റഷീദ്, എ പി അസീസ്, ഇ കെ സുബൈർ, സെക്രട്ടറി കെ അനീഷ് എന്നിവർ സംസാരിച്ചു.