വേങ്ങര: മലപ്പുറം നെഹ്‌റു യുവ കേന്ദ്രയും ഇരിങ്ങല്ലൂർ അമ്പലമാട് ഫെയ്മസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും സംയുക്തമായി യുവ ജ്വാല ക്യാമ്പിന്റെ ഭാഗമായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ് മണ്ണിൽ ബെൻസീറ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ മെമ്പർ സഫിയ അധ്യക്ഷത വഹിച്ചു.
ട്രോമ കെയർ ട്രൈനർ പി സമീറലി ഫസ്റ്റ്എയ്ഡ് വിഷയത്തിലും ഹെൽത്ത് ഇൻസ്‌പെക്ടർ പി റഫീഖ് ജല ജന്യ രോഗങ്ങൾ വിഷയത്തിലും ക്ലാസ്സ് നിർവഹിച്ചു. വാർഡംഗം സി കുഞ്ഞമ്മദ് മാസ്റ്റർ, എൻ എം മുഹമ്മദ് അസ്‌ലം, ഇ കെ റഷീദ് എന്നിവർ പ്രസംഗിച്ചു.