വയോ കലോത്സവ പ്രതിഭകളെ ആദരിച്ചു

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് വയോ കലോത്സവത്തിൽ പങ്കെടുത്ത പി.വൈ.എസ് സ്നേഹാലയം വയോ സൗഹൃദ കൂട്ടായ്മയിലെ അംഗങ്ങളെ പരപ്പിൽപാറയിൽ വെച്ച് നടന്ന വയോ സൗഹൃദ സംഗമത്തിൽ വെച്ച് ആദരിച്ചു. വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഹസീന ഫസൽ സംഗമം ഉദ്ഘാടനം ചെയ്തു. 

പരിപാടിയിൽ വെച്ച് വയോ സേവന പ്രവർത്തനങ്ങൾക്ക് വേങ്ങരക്ക് പുതിയൊരു രൂപം നൽകിയ വേങ്ങര ഗ്രാമ പഞ്ചായത്ത് സായംപ്രഭാ ഫെസിലിറ്റേറ്റർ എ.കെ ഇബ്രാഹീമിനെ സ്നേഹോപഹാരം നൽകി ആദരിച്ചു.

സൗഹൃദ കൂട്ടായ്മയുടെ  ചെയർമാൻ ഗംഗാധരൻ കക്കളശ്ശേരി, വാർഡ് മെമ്പർ കുറുക്കൻ മുഹമ്മദ്, എ.കെ .എ നസീർ, സരോജനി ടീച്ചർ, വേങ്ങര ഗ്രാമപഞ്ചായത്ത് സായം പ്രഭ ഫെസിലിറ്റേറ്റർ എ കെ ഇബ്രാഹീം, ഹമീദലി മാസ്റ്റർ, സഹീർ അബ്ബാസ് നടക്കൽ, അങ്കണവാടി വർക്കർ ബ്ലസി ടീച്ചർ എന്നിവർ പ്രസംഗിച്ചു. 

ഭാരവാഹികളായ എ കെ കുഞ്ഞാലൻ കുട്ടി, ചെള്ളി അവറാൻ കുട്ടി, അബ്ദുറഹ്മാൻ വി.എം, സൈതലവി വി.വി,ആലസ്സൻ ചെള്ളി, ശിഹാബ് ചെള്ളി എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}