മലപ്പുറം: ജില്ലാ കായിക മഹോത്സവം ജനുവരി 25, 26 തീയതികളിൽ നടക്കും. 25-ന് മലപ്പുറത്തു തുടങ്ങി 26-ന് പെരിന്തൽമണ്ണയിൽ സമാപിക്കും. ജില്ലാ സ്പോർട്‌സ് കൗൺസിൽ ജനറൽബോഡി യോഗത്തിൽ മഹോത്സവത്തിന്റെ പോസ്റ്റർ കളക്ടർ വി.ആർ. വിനോദ് പ്രകാശനംചെയ്തു.
സാമ്പത്തികമായ പരിമിതികളെ മറികടന്ന് മികച്ച കായികതാരങ്ങളെ കണ്ടെത്തി പരിശീലനം നൽകാൻ അസോസിയേഷനുകൾക്ക് കഴിയണമെന്ന് കളക്ടർ പറഞ്ഞു.
ജില്ലാ സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റ് വി.പി. അനിൽകുമാർ, സംസ്ഥാന സ്പോർട്‌സ് കൗൺസിൽ സ്റ്റാൻഡിങ് കമ്മിറ്റിയംഗം എ. ശ്രീകുമാർ, ജില്ലാ സ്പോർട്‌സ് കൗൺസിൽ സെക്രട്ടറി വി.ആർ. അർജുൻ, എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ പി. ഋഷികേശ് കുമാർ, സി. സുരേഷ് എന്നിവർ പങ്കെടുത്തു.