ചെമ്മാട്: വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം ചെമ്മാട് അങ്ങാടിയിൽ പൊതുശൗചാലയം തുറന്നു. ശുചിത്വമിഷന്റെയും നഗരസഭയുടെയും സംയുക്ത പദ്ധതിയായ ‘ടേക്ക് എ ബ്രേക്ക്’ ചെമ്മാട്ട് പോലീസ് സ്റ്റേഷൻ റോഡിൽ പബ്ലിക് ലൈബ്രറിയോട് ചേർന്നാണ് ശനിയാഴ്ച പ്രവർത്തനമാരംഭിച്ചത്.
തിരൂരങ്ങാടി നഗരസഭാധ്യക്ഷൻ കെ.പി. മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷൻമാരായ ഇഖ്ബാൽ കല്ലുങ്ങൽ, സി.പി. ഇസ്മായിൽ, സോന രതീഷ്, സി.പി. സുഹ്‌റാബി, കൗൺസിലർമാരായ അഹമ്മദകുട്ടി കക്കടവത്ത്, മുസ്തഫ പാലാത്ത്, പി.കെ. അസീസ്, സി.എച്ച്. അജാസ്, വഹീദ ചെമ്പ, ക്ലീൻ സിറ്റി മാനേജർ ടി.കെ. പ്രകാശൻ, സീനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എ.പി. സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.