കുളത്തിൽ മാലിന്യം തള്ളുന്നതിനെതിരേ നടപടി വേണം: തോട്ടശ്ശേരിയറ സൗഹൃദവേദി

കണ്ണമംഗലം : തോട്ടശ്ശേരിയറയിൽ റോഡരികിലുള്ള കുളത്തിൽ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തിൽ പ്രതികളെ കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കണമെന്നും നാട്ടിലെ സൗഹൃദാന്തരീക്ഷം തകർക്കുന്ന രീതിയിൽ സംഭവത്തെ മാറ്റാനുള്ള ശ്രമം തടയണമെന്നും തോട്ടശ്ശേരിയറ സൗഹൃദവേദി പ്രവർത്തകസമിതി യോഗം ആവശ്യപ്പെട്ടു. 

പ്രദേശത്തെ കിണറുകളിലേക്കും ജലസ്രോതസ്സുകളിലേക്കും മാലിന്യംപടരുന്നത് തടയാൻ അടിയന്തര നടപടി സ്വീകരിക്കണം.

ഇക്കാര്യം ഉന്നയിച്ച് ആരോഗ്യവകുപ്പ്, പഞ്ചായത്ത് അധികൃതർ, ജില്ലാ പോലീസ് സൂപ്രണ്ട്, വേങ്ങര പോലീസ് എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. യോഗത്തിൽ ചെയർമാൻ വിജീഷ് അധ്യക്ഷതവഹിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ, ശങ്കരൻ ചാലിൽ, പി.ഇ. ഷെഫീഖ്, മധു പനക്കൽ, സുനിൽ പുള്ളിപ്പാറ, നാസർ കളത്തിങ്ങൽ തുടങ്ങിയവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}