വേങ്ങര: കുറ്റൂർ നോർത്ത് കെ.എം.ഹയർ സെക്കന്ററി സ്കൂളിൽ ജെ ആർ സി കേഡറ്റുകളുടെ സ്നേഹ സംഗമ ഏകദിന ക്യാമ്പ് നടന്നു.
പ്രഥമ ശുശ്രൂഷാ പ്രായോഗിക പരിശീലനം എന്ന വിഷയത്തിൽ ഐ.ആർ.സി.എസ് മെന്റർ ഉവൈസ് ക്ലാസ് എടുത്തു. പ്രധാനധ്യാപകൻ പി.സി ഗിരീഷ് കുമാർ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ അധ്യാപകരായ സാബിക്, ഷംസുദ്ദീൻ, രാംലാൽ, ഷീജു, പ്രിൻസി തുടങ്ങിയവർ സംസാരിച്ചു.