വേങ്ങര: മലപ്പുറം ജില്ലാ കുടുംബശ്രീ മിഷൻ വേങ്ങര സബാഹ് സ്ക്വയറിൽ സംഘടിപ്പിച്ച ബഡ്സ് സ്കൂൾ കായികമേള ‘ഒളിമ്പിയ 24’ൽ 32 പോയിന്റോടുകൂടി കൊണ്ടോട്ടി ബഡ്‌സ് സ്കൂൾ ജേതാക്കളായി. 28 പോയിന്റോടുകൂടി ഊർങ്ങാട്ടിരി രണ്ടാംസ്ഥാനവും 27 പോയിന്റോടുകൂടി കാളികാവ് മൂന്നാംസ്ഥാനവും നേടി.
ജില്ലാ സ്പോർട്സ് കൗൺസിൽ അംഗങ്ങൾ മത്സരങ്ങളുടെ നിയന്ത്രണവും വിധി നിർണയവും ഏറ്റെടുത്തു. മത്സരയിനങ്ങളിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയ വിജയികൾക്ക് ട്രോഫി, മെഡൽ, സർട്ടിഫിക്കറ്റ് എന്നിവ നൽകി.
ജില്ലാ പഞ്ചായത്തംഗങ്ങളായ സമീറ പുളിക്കൽ, പി.പി.എം. ബഷീർ, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ, ഊരകം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സെയ്ദ് അബ്ദുള്ള മൻസൂർ തങ്ങൾ, കാവുങ്ങൽ ലിയാഖത്തലി, വി. സലീമ, ശ്രീജ സുനിൽ, വി.കെ. മൈമൂനത്ത്, കെ.എസ്. ഹസ്കർ, സബാഹ് കുണ്ടുപുഴക്കൽ തുടങ്ങിയവർ നേതൃത്വംനൽകി.