അന്താരാഷ്ട്ര അറബി ഭാഷ ദിനം ആചരിച്ചു

എ.ആർ.നഗർ: പുകയൂർ ഗവൺമെന്റ് എൽ.പി സ്കൂൾ വിദ്യാർത്ഥികൾ അന്താരാഷ്ട്ര അറബി ഭാഷ ദിനം ആചരിച്ചു. കുട്ടി അറബികളായി വേഷം ധരിച്ചും അറബി ഭാഷയെ പ്രകീർത്തിച്ച് ഗാനം ആലപിച്ചും കുരുന്നുകൾ ദിനാചരണത്തിന്റെ ഭാഗമായി. 

പ്ലക്കാർഡ് നിർമ്മാണം, പ്രശ്നോത്തരി, പോസ്റ്റർ നിർമ്മാണം, മെമ്മറി ടെസ്റ്റ്, കാലിഗ്രാഫി പ്രദർശനം എന്നിവ സംഘടിപ്പിച്ചു. പ്രധാന അധ്യാപിക പി.ഷീജ, ഭാഷാധ്യാപിക എം.നാഫിയ എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}