വനിതാലീഗ് വൊളന്റിയർ ടീം: ലോഗോ പ്രകാശനംചെയ്തു

മലപ്പുറം: വനിതാലീഗ് ജില്ലാകമ്മിറ്റി രൂപംനൽകുന്ന വൊളന്റിയർ ടീമിന്റെ ലോഗോ പ്രകാശനംചെയ്തു.

ജില്ലാ കമ്മിറ്റിയുടെ വാർഷിക കർമപദ്ധതിയുടെ ഭാഗമായിട്ടാണ് സന്നദ്ധ സേവന താത്പര്യവും ഉന്നത വിദ്യാഭ്യാസവുമുള്ള വനിതകളെ ഉൾപ്പെടുത്തിയുള്ള വൊളന്റിയർ ടീം രൂപവത്കരിക്കുന്നത്.

പരീക്ഷാകാലങ്ങളിൽ വിദ്യാർഥികൾക്ക് ഹോം ട്യൂഷൻ, കൗൺസിലിങ്, പ്രകൃതിക്ഷോഭങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ, പാടേ കിടപ്പിലായവർക്കും മറ്റും പരിചരണം, മയ്യിത്ത് പരിപാലനം തുടങ്ങിയ വിവിധ മേഖലകളിലെ സേവനങ്ങൾക്ക് സ്വയം സന്നദ്ധമാകുന്നവരെയാണ് ടീം അംഗങ്ങളായി പരിഗണിക്കുന്നത്.

ഇത്തരം സേവനങ്ങൾക്ക് ആവശ്യമായ സമഗ്രമായ പരിശീലനങ്ങൾ വനിതാലീഗിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കും.

മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ലോഗോ പ്രകാശനം നിർവഹിച്ചു.

മുസ്‌ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൽഹമീദ് എം.എൽ.എ.,സുഹറ മമ്പാട്, ഷാഹിന നിയാസ്, സറീന ഹസീബ്, ജൽസിമിയ, ജനറൽ സെക്രട്ടറി സക്കീന പുൽപ്പാടൻ, ജമീല അബൂബക്കർ, സുലൈഖ മജീദ്, ശ്രീദേവി പ്രാക്കുന്ന്, റംല വാക്കിയത് എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}