തിരൂരങ്ങാടി: ദേശീയപാത 66 ൽ കക്കാട് ഭാഗത്ത് നിർമാണം പൂർത്തിയായ ഭാഗം തുറന്ന് ബസ്സുകൾ കക്കാടും മറ്റു പല ഭാഗങ്ങളിലും യാത്രക്കാരെ ഇറക്കാതെ പോകുന്നത് പൊതുജനങ്ങൾക്ക് പ്രയാസമുണ്ടാക്കുന്നതായി മലപ്പുറം ജില്ലാ വാഹന അപകട നിവാരണ സമിതി (മാപ്സ്) ജില്ലാ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് തിരൂരങ്ങാടി താലൂക്ക് വികസന സമിതി യോഗത്തിൽ പരാതി ഉന്നയിച്ചു ഇതേ വിഷയവുമായി നിരവധി സംഘടനകൾ പരാതി നൽകിയിട്ടുണ്ടെന്നും വിഷയം വിശദമായി ചർച്ച ചെയ്തു കക്കാട് ജംഗ്ഷനിൽ കയറി നിർത്താതെ പോവുകയാണ്ബസുകൾ ചെയ്യുന്നതെന്നും ഇത് സാധാരണക്കാരായ യാത്രക്കാർക്ക് ദുരിതം വരുത്തി വെച്ചിരിക്കുകയാണ്. കക്കാട് ജങ്ഷനിൽ പ്രവേശിച്ചു യാത്രക്കാരെ കയറ്റിയിറക്കുന്നതിന് പകരം പുതിയ ഹൈവേയിലൂടെ നേരിട്ട് പോകുന്നതിനാൽ നൂറ് കണക്കിന് ദീർഘദൂരയാത്രക്കാർ ദുരിതത്തിലാവുകയാണ് അടിയന്തിര പരിഹാര നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടക്കുന്ന ജില്ലാ വികസന സമിതി യോഗത്തിലേക്ക് റഫർ ചെയ്യുവാനും യോഗം തീരുമാനിച്ചതായി തഹസിൽദാർ സാദിഖ് പി ഓ അറിയിച്ചു
തിരൂരങ്ങാടി താലൂക്ക് സഭയിൽ പരാതി പ്രളയം
admin
Tags
Malappuram