കൂരിയാട്: കിസാൻ കോൺഗ്രസും മൈനോറിറ്റി കോൺഗ്രസും യുത്ത് കോൺഗ്രസ് നിയോജിക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സംയുക്തമായി വേങ്ങര ഒന്നാം വാർഡ് കൊളപ്പുറം ദേശീയ പാത എൻഎച്ച് 66 നോട് ചേർന്ന് അധികൃതർ സ്റ്റോപ്പ് മെമ്മോ കൊടുത്തിട്ടും അത് വകവെക്കാതെ സ്വാകാര്യ വ്യക്തി അര ഏക്രയോളം
നെൽവയൽ മണ്ണ് ഇട്ട് നികത്തിയതിനെതിരെ കൊടിനാട്ടി പ്രതിഷേധിച്ചു.
വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കുമെന്ന് നിയോജക മണ്ഡലം ഭാരവാഹികൾ പറഞ്ഞു. കമ്മിറ്റികളുടെ നേതൃത്വത്തിൽ ജില്ലാ കലക്ടർ, ആർ ഡി ഓ, വില്ലോജ് ഓഫീസ്, പഞ്ചായത്ത് എന്നിവിടങ്ങളിൽ പരാതി കൊടുക്കുന്നതോടപ്പം സമരം ശകതമാക്കാനും അധികൃതർ സ്റ്റോപ്പ് മെമ്മോ കൊടുത്തിട്ടും ഇത് വകവെക്കാതെ ഇപ്പോഴും അർദ്ധരാത്രയിൽ മണ്ണിട്ട് നികത്തുന്നത് തുടർന്ന് കൊണ്ടിരിക്കുന്നു. എൻ എച്ച് 66 ലെ പുതിയ ഹൈവേയുടെ ഓവ്ചാൽ വരെ ബ്ലോക്ക് ചെയ്താണ് മണ്ണിട്ട് നികത്തിയിരിക്കുന്നത്.
നെൽവയൽ സ്വാകാര്യ വ്യക്തി വാങ്ങി രജിറ്റർ ചെയ്തിട്ട് ഒരു മാസം മാത്രമെ ആവുന്നുള്ളൂ, അയൽവാസികളുടെ ശകതമായ എതിർപ്പ് പോലും വകവെക്കാതെയാണ് ഈ മണ്ണിട്ട് നികത്തൽ തുടരുന്നതെന്നും അധികൃതരുടെ അനാസ്ഥയാണ് ഇതിന് കാരണമെന്നും ബാർ ഹോട്ടൽ കൊണ്ടുവരാനുള്ള ശ്രമമാണന്നും ഭാരവാഹികൾ ആരോപിച്ചു.
കിസാൻ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മുസ്തഫ പുള്ളിശ്ശേരി, മദ്യനിരോധനസമിതി ജില്ലാ വൈസ് പ്രസിഡന്റ് പി പി എ ബാവ, എആർ നഗർ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഹംസ തെങ്ങിലാൻ,മൈനോറിറ്റി കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് മൊയ്ദീൻകുട്ടി മാട്ടറ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് ഫിർദൗസ് പി കെ. കിസാൻ കോൺഗ്രസ് വേങ്ങര മണ്ഡലം പ്രസിഡന്റ് ഉള്ളാടൻ ബാവ, നിയോജക മണ്ഡലം ഭാരവാഹികളായ ഫൈസൽ കാരാടൻ, റാഫി കൊളക്കാട്ടിൽ, ടൗൺ കോൺഗ്രസ് ഭാരവാഹികളായ ഷെഫീഖ് കരിയാടൻ, മുഹമ്മദ് പിടി എന്നിവർ സംബന്ധിച്ചു.