ഡി വൈ എഫ് ഐ വേങ്ങര മേഖല യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവലിന് പ്രൗഢ ഗംഭീര സമാപനം:

വേങ്ങര: ഡിവൈഎഫ്ഐ വേങ്ങര മേഖല കമ്മിറ്റി ഗവ: യു.പി സ്കൂൾ പാലശ്ശേരിമാടിൽ സംഘടിപ്പിച്ച യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ ക്രിസ്തുമസ് ആഘോഷത്തോടുകൂടി സമാപിച്ചു. മേഖലയിലെ 13 യൂണിറ്റുകൾ വിവിധയിനങ്ങളിലായി മത്സരിച്ചപ്പോൾ ലിറ്ററേച്ചർ ഫെസ്റ്റില്ലിലെ പൊൻകിരീടം വേങ്ങര ടൗൺ യൂണിറ്റിനും രണ്ടാം സ്ഥാനം പരപ്പിൽപാറ പരപ്പൻചിന യൂണിറ്റുകളും മൂന്നാം സ്ഥാനം കൂരിയാട് യൂണിറ്റും കരസ്ഥമാക്കി. ഫെസ്റ്റിവലിലെ കലാ പ്രതിഭ യായി ശിഖ കൂരിയാടിനെ തെരഞ്ഞെടുത്തു. പരിപാടിയുടെ ഉദ്ഘാടനം എന്റെ നാട് എന്റെ വര എന്ന ചിത്ര പ്രദർശനത്തിലൂടെ ചിത്രക്കാരനും നാട്ടുകാരനും കൂടിയായ ബ്രഷ് മാൻ കച്ചേരിപ്പടി(മുഹമ്മദലി) നിർവഹിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ ഡി വൈ എഫ് ഐ മേഖല ജോയിൻ സെക്രട്ടറി അജ്മൽ കുറുക്കൻ സ്വാഗതവും മേഖലാ സെക്രട്ടറി സമദ് അധ്യക്ഷതയും ആശംസകൾ അറിയിച്ചുകൊണ്ട് ബ്ലോക്ക് സെക്രട്ടറി സൈഫുദ്ദീൻ, ജോയിൻ സെക്രട്ടറി രോഹിത് സനൽ കൂരിയാട് മേഖല ട്രഷറർ ബിനോയ് ചിനക്കൽ, മുഹ്സിൻ നെല്ലിപ്പറമ്പ്, റഹീം വേങ്ങര, അഞ്ജുഷ വേങ്ങര, സുദീപ്, ജലീൻ ചിനക്കൽ എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}