ദുരന്തനിവാരണ പരിശീലനം സംഘടിപ്പിച്ചു

വേങ്ങര: ഊരകം ജി എൽ പി എസിൽ നടക്കുന്ന പി പി ടി എം വൈ എച്ച് എസ് എസ് ചേറൂരിന്റെ സപ്തദിന സഹവാസക്യാമ്പിൽ ദുരന്തനിവാരണ പരിശീലനം സംഘടിപ്പിച്ചു. ഐആർഡബ്ലിയു സ്റ്റേറ്റ് സെക്രട്ടറി
ഫൈസൽ പക്കിയൻ പരിശീലനത്തിന് നേതൃത്വം നൽകി. 

വിവിധതരം ജീവൻ രക്ഷാ രീതികളെ കുറിച്ചുള്ള പ്രായോഗിക പരിശീലന പരിപാടി വിദ്യാർത്ഥികൾക്ക് നവ്യാനുഭവം ആയിരുന്നു. ദുരന്തബാധിത സ്ഥലങ്ങളിൽ പാലിക്കേണ്ട മുൻകരുതലുകളും പ്രായോഗികരീതികളും കുട്ടികൾ നേരിട്ട് പരിശീലിച്ചു.

എൻഎസ്എസ് പ്രോഗ്രാം ഓഫീസർ റാഷിദ് തോട്ടശ്ശേരി, വളണ്ടിയർ ലീഡർമാരായ റീമ, അൻഷിൻ ഷാൻ എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}