ജലസംരക്ഷണ സന്ദേശ പ്രചരണം സംഘടിപ്പിച്ചു

കക്കാട്: ജി.വി.എച്ച്.എസ്.എസ്. വേങ്ങര വി.എച്ച്.എസ്.ഇ വിഭാഗം എൻ. എസ്. എസ് സപ്ത ദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് അമൃത് മിഷനുമായി സഹകരിച്ച് ജലം ജീവിതം എന്ന പേരിൽ കക്കാട് ടൗണിൽ ജല സംരക്ഷണ ദ്രവമാലിന്യ സംസ്കരണ സന്ദേശ പ്രചരണം സംഘടിപ്പിച്ചു. തിരൂരങ്ങാടി മുനിസിപ്പൽ കൗൺസിലർ ആരിഫ ഉദ്ഘാടനം ചെയ്തു. 

പരിപാടിയുടെ ഭാഗമായി ജല ശപഥം എന്ന പ്രതിജ്ഞയും ജലഘോഷം എന്ന നാടകവും തെളിനീരോട്ടം എന്ന പദയാത്രയും സംഘടിപ്പിച്ചു.
കടകളിൽ ജല സംരക്ഷണ സന്ദേശ പ്രചരണമായി പേപ്പർ ഡാംഗ്ളറുകൾ സജ്ജീകരിച്ചു.

മുനിസിപ്പൽ കൗൺസിലർ സജിനി. എം, വി.എച്ച്.എസ്.ഇ അധ്യാപകരായ ജൈനിഷ് ഇ. എസ്, സുനീറ.വി, അരുണ വി തുടങ്ങിയവർ പങ്കെടുത്തു. എൻ.എസ്. എസ് പ്രോഗ്രാം ഓഫീസർ മുഹമ്മദ് ശരീഫ് സ്വാഗതവും വളണ്ടിയർ ലീഡർ ഫാത്തിമ ജസ്ന നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}