ഊരകം: കറണ്ട് ചാർജ് വർധനവ് സർക്കാർ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് ഊരകം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ജനകീയ ഒപ്പ് ശേഖരണം നടത്തി. മണ്ഡലം പ്രസിഡന്റ് എൻ ടി. സക്കീർ ഹുസൈന്റെ നേതൃത്വത്തിൽ നടന്ന ഒപ്പ് ശേഖരണം ജില്ലാ കോൺഗ്രസ്സ് ജനറൽ സെക്രട്ടറി കെ എ. അറഫാത്ത് ഉദ്ഘാടനം ചെയ്തു.
ചടങ്ങിന് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം കെ. മാനു, പി സൈതലവി, ടി പി. റംഷീദ്, എം ടി. അർഷാദ്, എം ടി. സഹൽ, എൻ ടി. സിനാൻ, ജംഷി പങ്ങാട്ട്, നിഹ്മൽ എന്നിവർ നേതൃത്വം നൽകി.