ലീഡർ കെ. കരുണാകരൻ അനുസ്മരണ യോഗം സംഘടിപ്പിച്ചു

എ ആർ നഗർ: അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ലീഡർ കെ. കരുണാകരന്റെ പതിനാലാം ചരമവാർഷികദിനത്തിൽ കൊളപ്പുറം ഇന്ദിരാ ഭവനിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു.

മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് ഹംസ തെങ്ങിലാൻ അധ്യക്ഷത വഹിച്ചു. മൈനോറിറ്റി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.സി അബ്ദുറഹിമാൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് ട്രെഷെറർ പി കെ മൂസ ഹാജി, മണ്ഡലം വൈസ് പ്രസിഡൻ്റ് മുസ്തഫ പുള്ളിശ്ശേരി,മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ മൊയ്ദീൻകുട്ടി മാട്ടറ, രാജൻ വാക്കയിൽ, മജീദ് പൂളക്കൽ, അബൂബക്കർ കെ കെ  സുരോഷ് മമ്പുറം, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് നിയാസ് പിസി, പ്രവാസി കോൺഗ്രസ് ജില്ലാ സെക്രട്ടറി മുഹമ്മദ് ബാവ, മൈനോറിറ്റി കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് ഫൈസൽ കാരാടൻ എന്നിവർ സംസാരിച്ചു.

ടൗൺ കോൺഗ്രസ് ഭാരവാഹികളായ ഷെഫീഖ്  കരിയാടൻ, ശ്രീധരൻ , അശ്റഫ് കെ.ടി, കുട്ടിക്ക ചേലക്കൽ, അബൂബക്കർ പുകയൂർ, അലവി ഇ വി, മുഹമ്മദ് കുട്ടി തെങ്ങിലാൻ, മദാരി അബു എന്നിവർ നേതൃത്വം നൽകി.

ലീഡർ പതിനൊന്നാം വയസ്സിൽ ഗാന്ധിജിയെ നേരിൽ കണ്ട് പിന്നീട് ഗാന്ധിയനായി മാറുകയായിരുന്നു.
ജന്മം കൊണ്ടും കർമ്മം കൊണ്ടും ഇതിഹാസമായി മാറിയ സൂര്യതേജസും, ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്ത്രശാലിയായ രാഷ്ട്രീയ ചാണക്യൻ കോൺഗ്രെസ് ചരിത്രത്തിലെ ഒരു നൂറ്റാണ്ടിന്റെ ഇതിഹാസ നായകനും,കേരളത്തിന്റ രാഷ്ട്രീയ ചിത്രം  മാറ്റിയെഴുതിയ ചാണക്യന്‍. 
അനുയായികള്‍ മാത്രമല്ല, എതിരാളികള്‍ പോലും ലീഡര്‍ എന്ന് വിളിച്ചിരുന്ന ഒരേയൊരാള്‍. കണ്ണോത്ത് കരുണാകരനെന്ന 
കെ. കരുണാകരന് പകരം വയ്ക്കാന്‍ കേരള രാഷ്ട്രീയത്തിലെ തന്ത്രശാലിയും, തകര്‍ച്ചയുടെ പടുകുഴിയില്‍ നിന്ന് കോണ്‍ഗ്രസിനെ കൈപിടിച്ചുയര്‍ത്തിയ ലീഡര്‍.  കേരളത്തിന്റെ വികസന കാഴ്ചപാടിനെ മാറ്റി മറിച്ച അസാധാരണ ഇച്ഛാശക്തിയുടെ പേര് കൂടിയാണ് കെ. കരുണാകരനെന്നും കേരളത്തിൽ കൊച്ചി എയർപ്പോർട്ട് അടക്കം  പതിനാല് ജില്ലയിലും ഒട്ടനവധി  വികസന പ്രവർത്തനങ്ങൾ ക്ക് നേതൃത്വം നൽകിയെന്നും മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി അനുസ്മരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}