കോട്ടക്കൽ: ജൂനിയർ ചേമ്പർ ഇന്റർനാഷണൽ (ജെ.സി.ഐ) ചാപ്റ്ററിന്റെ 42ാമത് ഇൻസ്റ്റലേഷൻ പ്രൗസ്ഥമായി.പീസ് ഇൻ്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജെ.സി. ഐ മുൻ നാഷണൽ പ്രസിഡന്റ് ജെ.എഫ്.എസ് സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഷാദുലി ഹിറ അധ്യക്ഷത വഹിച്ചു. ജെ.സി.ഐ സോൺ 28 പ്രസിഡന്റ് അഡ്വ.ജംഷാദ് കൈനിക്കര മുഖ്യാതിഥിയായിരുന്നു. കോട്ടക്കൽ ചാപ്റ്റർ പ്രസിഡന്റായി റഹ്‌മത്ത് ഷഫീഖ്, സെക്രട്ടറിയായി സാദിഖ് അലി, ട്രഷററായി ഡോ. ഹൈദർ ഹസീബ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. സോൺ വൈസ് പ്രസിഡന്റ് ശഫീഖ് വടക്കൻ, സോൺ ഓഫീസർ ബാസിത്ത് അൽ ഹിന്ദ്,ഉസാമ ലുത്ഫി,ഷംസീർ എന്നിവർ സംസാരിച്ചു. വിവിധ പ്രൊജക്ടുകളുടെ അവതരണം സുധീഷ് പള്ളിപ്പുറത്ത് അവതരിപ്പിച്ചു. ജെ.സി.ഐ സോൺ ട്രെയിനർമാരായി തെരെഞ്ഞെടുക്കപ്പെട്ട അലവിക്കുട്ടി പുതുപ്പറമ്പ്,പി.പി. മുജീബ് റഹ്മാൻ എന്നിവരെ പരിപാടിയിൽ വെച്ച് ആദരിച്ചു.
ജെ.സി.ഐ.കോട്ടക്കൽ ചാപ്റ്റർ ഇൻസ്റ്റലേഷൻ പ്രൗഢമായി
admin