വേങ്ങര: അംശം, ദേശം എന്ന തലക്കെട്ടിൽ നടന്ന പരിപാടി എസ് വൈ എസ് ജില്ലാ സെക്രട്ടറി ഇബ്രാഹിം ബാക്കവി ഊരകം ഉദ്ഘാടനം ചെയ്തു. വേങ്ങരയുടെ ആത്മീയം, വാണിജ്യം, പ്രവാസം എന്നീ വിഷയങ്ങളിൽ ചർച്ചകൾ നടന്നു. എസ് വൈ എസ് വേങ്ങര സോൺ പ്രസിഡൻ്റ് കെപി യൂസഫ് സഖാഫി കുറ്റാളൂർ അധ്യക്ഷത വഹിച്ചു.
ചരിത്ര ഗവേഷകൻ ദിലീപ് കൊളക്കാട്ടിൽ, ജലീൽ കല്ലേങ്ങൽപ്പടി, ഇസ്മായിൽ കോട്ടുമല,ഷാഹുൽഹമീദ് ചിനക്കൽ, എ കെ അഫ്സൽ എന്നിവർ സംസാരിച്ചു.