കോട്ടക്കല്‍: കേരളീയ മുസ്ലിംകളുടെ പരമോന്നത പണ്ഡിത സഭയായ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയുടെ വളർച്ചയിൽ നാല് പതിറ്റാണ്ട് കാലം നിർണായക ശക്തിയായി പ്രവർത്തിച്ചിരുന്ന മൗലാനാ വാളക്കുളം അബ്ദുൽബാരി മുസ്ലിയാരുടെ നാമധേയത്തില്‍ വാളക്കുളം പുതുപറമ്പില്‍ പ്രവര്‍ത്തിക്കുന്ന അബ്ദുല്‍ ബാരി അക്കാദമിക്ക് നിര്‍മ്മിച്ച കെട്ടിട ഉദ്ഘാടനവും 11-ാം വാര്‍ഷിക സമ്മേളനവും 14, 15 തിയ്യതികളില്‍ നടക്കും.
വെള്ളിയാഴ്ച വൈകീട്ട് 4.30ന് നടക്കുന്ന സൗഹൃദ സംഗമത്തില്‍ സയ്യിദ് നസീർ അലി ശിഹാബ് തങ്ങൾ പാണക്കാട് പ്രാര്‍ഥന നിര്‍വഹിക്കും. സയ്യിദ് മുഈൻ അലി ശിഹാബ് തങ്ങൾ പാണക്കട് ഉദ്ഘാടനം ചെയ്യും. എം മുഹമ്മദ് സ്വാദിഖ് വെളിമുക്ക് വിഷയാവതരണം നടത്തും. ശനിയാഴ്ച രാവിലെ 8.30ന് അബ്ദുൽ ബാരി ഉസ്താദ്
മഖാം സിയാറത്തിന് സയ്യിദ് ഹസ്സൻ കുഞ്ഞിക്കോയ തങ്ങൾ മദനി നേതൃത്ത്വം നല്‍കും.
തുടര്‍ന്ന് സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി കൂരിയാട് പതാക ഉയർത്തും. പത്ത് മണിക്ക് നടക്കുന്ന ഫാമിലി മീറ്റില്‍ ഡോ. ദേവർഷോല അബ്ദുസ്സലാം മുസ്‌ലിയാർ വിഷയാവതരണം നടത്തും. വൈകീട്ട് ആറരക്ക് നടക്കുന്ന
ആത്മീയ സമ്മേളനവും ഖത്മൽ ബുർദ്ദയും ഹുസൈൻ അഹ്‌സനി കാമിൽ സഖാഫി ചാപ്പനങ്ങാടി ഉദ്ഘാടനം ചെയ്യും. അലി ബാഖവി ആറ്റുപുറം പ്രഭാഷണം നടത്തും. ബുർദ്ദ സദസിന് ഹാഫിള് സ്വാദിഖ് അലി ഫാളിലി ഗൂഡല്ലൂർ നേതൃത്ത്വം നല്‍കും. പ്രാർത്ഥനക്ക് സയ്യിദ് അബ്‌ദുറഹ്‌മാൻ ഇമ്പിച്ചിക്കോയ അൽ ബുഖാരി (ബായാർ തങ്ങൾ) നേതൃത്ത്വം നല്‍കും. ഞായറാഴ്ച പുലര്‍ച്ചെ ആറിന് നടക്കുന്ന
അജ്‌മീർ മൗലിദിന്
സയ്യിദ് ജഅ്ഫർ തുറാബ് ബാഖവി പാണക്കാട് നേതൃത്ത്വം നല്‍കും. വടശ്ശേരി ഹസ്സൻ മുസ്ലിയാർ പ്രഭാഷണം നടത്തും. വൈകുന്നേരം 6.30ന് നടക്കുന്ന
പൊതുസമ്മേളനത്തില്‍ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാരംഭ പ്രാര്‍ഥന നടത്തും.സമസ്ത പ്രസിഡന്റ്
ഇ സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിക്കും.ന്യൂ ബ്ലോക്ക് ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി സുൽത്താനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സമര്‍പ്പണം നടത്തും.
സമസ്ത ട്രഷറർ
കോട്ടൂർ കുഞമ്മു മുസ്ലിയാര്‍ അവാർഡ് ദാനം നടത്തും. സമ്മേളന ഉദ്ഘാടനം
സമസ്ത സെക്രട്ടറി പൊന്മള അബ്‌ദുൽ ഖാദിർ മുസ്‌ലിയാർ നിര്‍വഹിക്കും. സയ്യിദ് ഇബ്റാഹീം ഖലീൽ അൽ ബുഖാരി മുഖ്യ പ്രസംഗം നടത്തും.
കെ പി മുഹമ്മദ് മുസ്‌ലിയാർ കൊമ്പം, വണ്ടൂർ അബ്ദുറഹ്‌മാൻ ഫൈസി, കൂറ്റമ്പാറ അബ്ദുറഹ്‌മാൻ ദാരിമി, സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, ഒ കെ അബ്ദു റശീദ് മുസ്ലിയാര്‍, ഫിർദൗസ് സഖാഫി സുറൈജി തുടങ്ങിയവര്‍ പ്രസംഗിക്കും.