വൈദ്യുതിചാർജജ് വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് കെ.എസ്.ഇ.ബി ഓഫിസിലേക്ക് മാർച്ച് നടത്തി

ഊരകം: വൈദ്യുതിചാർജ്ജ് വർദ്ധിപ്പിച്ച് പൊതുജനത്തെ പ്രയാസപ്പെടുത്തി കൊണ്ടിരിക്കുന്ന പിണറായി വിജയൻ സർക്കാരിന്റെ തെറ്റായനയങ്ങൾക്കെതിരെ പറപ്പൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ഊരകം കെ.എസ്.ഇ.ബിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പാവങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കുന്ന നയങ്ങൾ തിരുത്തിയില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത്കൊണ്ട് ഡി.സി.സി ജനറൽ സെക്രട്ടറി കെ.എ അറഫാത്ത് അഭിപ്രായപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡൻറ് നാസർ പറപ്പൂർ അധ്യക്ഷതവഹിച്ചു. നേതാക്കളായ മാനു കോട്ടുമല, എ.എ റഷീദ്, മുസ്സ എടപ്പനാട്ട്, എൻ.പി മുഹമ്മദ് അലി, രമേശ് നാരായണൻ, എൻ.പി അസൈനാർ, മാനു ഒതുക്കുങ്ങൽ, കെ.പി റഷിദ്, ഇസ്മയിൽ ഊർശ്ശമണ്ണിൽ, പ്രമോദ് നായർ,ജാഫർ ആട്ടിരി, രാജീവ് ചെറുതൊടി, ഇബ്രാഹിംക്കുട്ടി പാലാണി, മുഹമ്മദ് മണക്കാഞ്ചേരി എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}