മുസ്‌ലിം പൊതു വേദിയെ സംശയത്തിന്റെ നിഴലിൽ നിർത്തരുത്: കെ.എൻ.എം

കോട്ടക്കൽ: മുസ്‌ലിം 
പൊതുവേദിയെ സംശയത്തിന്റെ നിഴലിൽ നിർത്തി വിവാദങ്ങൾക്ക് തിരി കൊളുത്തുന്നത് അപകടമാണെന്ന് കെ. എൻ. എം മലപ്പുറം വെസ്റ്റ് ജില്ലാ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.
മുസ്‌ലിം ന്യുനപക്ഷത്തിന്റെ പുരോഗതിക്ക് വേണ്ടി ഒന്നിച്ചിരുന്നു ചിന്തിക്കാനുള്ള 
പൊതു വേദി കാലങ്ങളായി സജീവമാണ്. ഇത്തരം പൊതു വേദികൾ ഭദ്രമായി നിലനിൽക്കേണ്ടത് കാലത്തിന്റെ 
ആവശ്യവുമാണ്. ആരുടെയെങ്കിലും അജണ്ടകളിൽ പ്രസ്ഥാനം ഇടപെടാറില്ല. മറ്റു മുസ്‌ലിം സംഘടനകളുടെ ഇടയിലുള്ള ഭിന്നതകൾക്കു 
കുടപിടിക്കുന്ന സമീപനവും
മുജാഹിദ് പ്രസ്ഥാന സ്വീകരിക്കാറില്ലെന്നും കെ. എൻ. എം വ്യക്തമാക്കി. നാടിന്റെ സ്വാസ്ഥ്യം കെടുത്തുന്ന സമീപനങ്ങളിൽ നിന്നും മാറിനിൽക്കരുത്.
സൗഹൃദവും സമാധാനവും തകർക്കാനുള്ള ഒരു നീക്കവും അംഗീകരിക്കില്ലെന്നും കെ എൻ എം സംഗമം അഭിപ്രായപ്പെട്ടു.

അടുത്ത അഞ്ചു വർഷത്തെ ജില്ലാ ഭാരവാഹികളായി തെയ്യമ്പാട്ടിൽ ശറഫുദ്ദീൻ (പ്ര സിഡണ്ട്), എൻ. കുഞ്ഞിപ്പമാസ്റ്റർ (സെക്രട്ടറി), പി.സി. കുഞ്ഞിമുഹമ്മദ് മാസ്റ്റർ
(ട്രഷറർ), വി. മുഹമ്മദുണ്ണി ഹാജി, ഉബൈദുല്ല താനാളൂർ,
എൻ. വി. ഹാഷിം ഹാജി,
(വൈസ് പ്രസിഡണ്ടുമാർ)
സി.പി. കുഞ്ഞഹമ്മദ് മാസ്റ്റർ,
അശ്റഫ് ചെട്ടിപ്പടി,
പി.കെ. നസീം,
( ജോ- സെക്രട്ടറിമാർ)
റിട്ടേർണിംഗ് ഓഫീസർ പ്രഫസർ. എൻ.വി. അബ്ദുറഹ്മാൻ തെരഞ്ഞടുപ്പ് നിയന്ത്രിച്ചു.

കെ.എൻ.എം. സംസ്ഥാന വൈസ് പ്രസിഡന്റ്‌ എ.പി. അബദുസ്സമദ്, സെക്രട്ടറി ഡോ. എ. ഐ അബ്ദുൽ മജീദ് സ്വലാഹി, പി.കെ.എം. അബ്ദുൽ മജീദ് മദനി, പി.പി.എം. അശ്റഫ്, എൻ. കെ സിദ്ദീഖ് അൻസാരി, ഹജീബുറഹ്മാൻ പാലത്തിങ്ങൽ, അബു തൈക്കാടൻ എന്നിവർ അനുമോദന പ്രസംഗം നടത്തി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}