വേങ്ങര മണ്ഡലം മുജാഹിദ് സമ്മേളനം പ്രോജ്വലമായി

വേങ്ങര: 'തൗഹീദ് ഇസ്ലാമിന്റെ ജീവൻ' എന്ന പ്രമേയത്തിൽ വേങ്ങര സബാഹ് സ്ക്വയറിൽ നടന്ന മുജാഹിദ് ആദർശ സമ്മേളനം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പണ്ഡിതസഭാ പ്രസിഡന്റ് കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം ചെയ്തു. ആയിരങ്ങൾ പങ്കെടുത്ത സമ്മേളനത്തിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡൻറ് പി. എൻ. അബ്ദുല്ലത്തീഫ് മദനി, ജാമിഅ അൽ ഹിന്ദ് ഡയറക്ടർ ഫൈസൽ മൗലവി പുതുപ്പറമ്പ്, TK അഷ്‌റഫ്‌, ശിഹാബ് എടക്കര, അബുബക്കർ സലഫി, അബ്ദുൽ ലത്തീഫ് മറഞ്ചേരി, ഹനീഫ ഓടക്കൽ, അബ്ദുൽ ലത്തീഫ് കുറ്റൂർ, ശരീഫ് സലഫി, അൻവർ മദനി തുടങ്ങിയവർ സംസാരിച്ചു. പ്രമുഖ പണ്ഡിതൻ  ഹുസൈൻ സലഫി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}