മലപ്പുറം: കേരളം ഭരിക്കുന്ന മുഖ്യമന്ത്രി കറുത്ത ഡ്രസ്സ് ഉപയോഗിക്കുന്നവരെയും പ്രതിഷേധ സമരങ്ങളും പ്രകടനങ്ങളെയും കാണുമ്പോൾ പേടിച്ച് ഭയപ്പെടുകയും പോലീസിനെ ഉപയോഗിച്ച് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തും ലാത്തിച്ചാർജ് ചെയ്തും അടിച്ചൊതുക്കുകയാണെന്നും. ആർ.എസ് പി. മലപ്പുറംജില്ലാ സെക്രട്ടറി എ.കെ. ഷിബു പറഞ്ഞു. കൊല്ലം കോർപ്പ്റേഷൻ ഭരിക്കുന്ന എൽ ഡി എഫ് മുന്നണിയുടെ കൊള്ളരുതാഴ്മ മൂലം പതിനൊന്ന് ദിവസമായി കുടിവെള്ള വിതരണം മുടങ്ങിയിട്ടും വെള്ളം പുനസ്ഥാപിക്കാത്തതിനെതിരെയും, പുത്തൻ തിരുത്തിയിൽ കുടിവെള്ളത്തിനായി തോണി തുഴഞ്ഞ് പോയ സ്ത്രീ മരിക്കാനിടയായ സംഭവത്തിലും പ്രതിഷേധിച്ച് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിൻ്റെ നേതൃത്വത്തിൽ കൊല്ലം കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ ആർ.എസ്.പി. സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ അടക്കമുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തതിലും, അന്യായമായി മർദിച്ചതിലും പ്രതിഷേധിച്ച് മലപ്പുറത്ത് പ്രധിഷേധ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
യോഗത്തിൽ കാടാമ്പുഴ മോഹനൻ, സൈദ് കൊളത്തൂർ, അസിസ് പൂഴക്കാട്ടിരി, മുക്കൻ അബ്ദുറസാഖ്, അബ്ദു പുല്ലാര, RYF നേതാക്കളായ അഡ്വ. രാജേന്ദ്രൻ, സിയാദ് വേങ്ങര ഐക്യ മഹിളാസംഘം നേതാവ് നിഷാ സുന്ദരൻ എന്നിവർ സംസാരിച്ചു.
ജയരാജൻ മലപ്പുറം, ഇബ്രാഹിം കുളത്തൂർ, മുഹമ്മദ് കുട്ടി, ഹരി, രാമദാസൻ, സൈദലവി, സകരിയ്യ കുരിക്കൾ അനീസ് മൂലക്കോട്, ഷാജു ചോയക്കാട്, എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.