തിരൂരങ്ങാടി: താലൂക്കിൽ കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്ത് 26-ന് രാവിലെ 9.30-ന് ആരംഭിക്കും.
കൂരിയാട് ജെംസ് പബ്ലിക് സ്കൂളിൽ വെച്ചാണ് അദാലത്ത് നടക്കുന്നത്. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, വി. അബ്ദുറഹിമാൻ എന്നിവർ നേതൃത്വം നൽകും. 368 പരാതികളാണ് ഓൺലൈൻ മുഖേന ലഭിച്ചിട്ടുള്ളത്. നേരിട്ട് പരാതി നൽകാനുള്ള സൗകര്യങ്ങളും അദാലത്തിൽ ഒരുക്കിയിട്ടുണ്ട്.
20 കൗണ്ടറുകൾ ഒരുക്കും.
ഭിന്നശേഷിക്കാർക്കും മുതിർന്നവർക്കും പ്രത്യേകം കൗണ്ടറുകളുണ്ടാകുമെന്നും തഹസിൽദാർ പി.ഒ. സാദിഖ് അറിയിച്ചു.