ഊരകം: വാർഡ് വിഭജനം പൂർത്തിയാകുന്നതോടെ നിലവിൽവരുന്ന 19 വാർഡുകളിലും വാർഡ് കമ്മിറ്റികൾ സ്ഥലം ലഭ്യമാക്കുന്ന മുറയ്ക്ക് ലീഗ് ഹൗസുകൾ നിർമിക്കാൻ ഊരകം പഞ്ചായത്ത് മുസ്‌ലിംലീഗ് മെഗാകൗൺസിൽ യോഗം തീരുമാനിച്ചു. മഹാകവി വി.സി. ബാലകൃഷ്ണപ്പണിക്കരുടെ പേരിൽ അനുസ്മരണവും പ്രതിഭാപുരസ്കാരവും ഏർപ്പെടുത്തും.
മീഡിയാ കേന്ദ്രം, തിരഞ്ഞെടുപ്പ് ബറ്റാലിയൻ, ആരോഗ്യപരിശോധന, വോട്ട് ചേർക്കുന്നതിനുള്ള ആപ്, കിഡ്‌നി, കാൻസർ രോഗികൾക്കായി റിഹാബിലിറ്റേഷൻ പാക്കേജ് തുടങ്ങിയവ ലീഗ്‌ഹൗസിന് കീഴിൽ ആരംഭിക്കും.
മെഗാ കൗൺസിൽയോഗം പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. ഉദ്ഘാടനംചെയ്തു. കെ.ടി. അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു.
പി. ഹമീദ്, തമ്മാഞ്ചേരി മൻസർ, എം.കെ. മുഹമ്മദ്, എൻ. ഉബൈദ്, കെ.കെ. മൻസൂർക്കോയ തങ്ങൾ, പി.കെ. അസ്‌ലു, ഇ.കെ. കുഞ്ഞാലി, പർഷൽ പാക്കീരി, കെ.കെ. അലി അക്ബർ തങ്ങൾ, മണ്ണിൽ ബെൻസീറ തുടങ്ങിയവർ പ്രസംഗിച്ചു.