ഒ കെ ഉസ്‌താദ് ഉറൂസ് മുബാറക് സമാപിച്ചു

മലപ്പുറം: ബഹ്‌റുൽ ഉലൂം ഒ കെ സൈനുദ്ദീൻകുട്ടി മുസ്‌ലിയാർ 23-ാമത് ഉറൂസ് മുബാറക് സമാപിച്ചു. ഒതുക്കുങ്ങൽ ഒ.കെ ഉസ്താദ്  മഖാംപരിസരത്ത്  രാവിലെ ഒമ്പതിന് സമസ്ത അധ്യക്ഷൻ റഈസുൽ ഉലമ ഇ സുലൈമാൻ മുസ് ‌ലിയാരുടെ നേതൃത്വത്തിൽ സിയാറത്തോടെ പരിപാടിക്ക് തുടക്കമായി. പത്തിന് ഖത്തുൽ ഖുർആൻ പ്രാർഥനക്ക് കോട്ടൂർ കുഞ്ഞ' മ്മു മുസ്‌ലിയാർ നേതൃത്വം നൽകി. തുടർന്ന്  മൗലിദ് പാരായണത്തിന് എളങ്കൂർ ഹൈദ്രോസ് മുത്തുക്കോയ തങ്ങൾ നേതൃത്വം നൽകി. അനുസ്‌മരണ സമ്മേളനം ഒ കെ മൂസാൻകുട്ടി മുസ്‌ലിയാരുടെ അധ്യക്ഷതയിൽ പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി സുൽത്താനുൽ ഉലമ കാന്ത പുരം എ പി അബൂബക്കർ മു സ്‌ലിയാർഅനുസ്മരണ പ്രഭാഷണം നടത്തി.

 സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി ചേളാരി,സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി കടലുണ്ടി,
ഒ.കെ അബ്ദുൽ ഹകീം മുസ്‌ലിയാർ, ഒ കെ അബ്ദുർറശീദ് മുസ്‌ലിയാർ, പൊന്മള മൊയ്‌തീൻ കുട്ടി ബാഖവി, ആറ്റുപുറം അലി ബാഖവി, അബ്ദുന്നാസർ അഹ്‌സനി ഒളവട്ടൂർ സംബന്ധിച്ചു.
ചടങ്ങിൽ ഒ കെ ഉസ്താദി ൻ്റെ കിഴക്കേപുറം ശിഷ്യ കു ട്ടായ്മ റാബിത്വത്തു തലാമീദി ബഹ്റിൽ ഉലും സംഘടിപ്പിച്ച ബഹ്റൂൽ ഉലും വിദ്യാഭ്യാസ അവാർഡ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ജേ താക്കൾക്ക് സമ്മാനിച്ചു.
 തല മുറകളുടെ ഗുരു സാഗരം എന്ന ഒ കെ ഉസ്താദ് അനുസ്‌മരണ ഗ്രന്ഥം തമിഴ്  എഡിഷൻ ചെന്നൈ മൻസൂർ ഹാജിക്ക് ആദ്യ കോപ്പി നൽകി  ഇ സുലൈമാൻ മുസ്‌ലിയാർ പ്രകാശനം നിർവഹിച്ചു. വഖ്ഫ്: ധാരണകളിലെ അബദ്ധങ്ങളും സുബദ്ധങ്ങളും'  എന്ന വിഷയത്തിൽ ബഷീർ ഫൈസി വെണ്ണക്കോട് ക്ലാസെടുത്തു. സമാപന പ്രാർഥനക്ക്  സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മു ത്തനൂർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}