പുതിയ മെമ്പർഷിപ്പിന്റെ അടിസ്ഥാനത്തിൽ കെ എൻ എം വേങ്ങര മണ്ഡലം കമ്മിറ്റി പുനഃ സംഘടിപ്പിച്ചു

വേങ്ങര: കേരള നദ് വത്തുൽ  മുജാഹിദീൻ സംസ്ഥാനതലത്തിൽ  2025- 2029 വർഷത്തേക്കുള്ള പുതിയ മെമ്പർഷിപ്പിന്റെ അടിസ്ഥാനത്തിൽ കെ എൻ എം വേങ്ങര മണ്ഡലം കമ്മറ്റി പുനസംഘടിപ്പിച്ചു. വേങ്ങര മണ്ഡലത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട10 ശാഖാ കമ്മിറ്റികളിൽ നിന്നുള്ള പ്രവർത്തക സമിതി അംഗങ്ങൾ പങ്കെടുത്ത ജനറൽബോഡിയിൽ നിന്നാണ് പുതിയ മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്ത ത്.

 വേങ്ങര മനാറുൽ ഹുദാ അറബിക് കോളേജ് കോൺഫ്രൻസ് ഹാളിൽ നടന്ന ജനറൽ ബോഡി യോഗം കെ എൻ എം മലപ്പുറം ജില്ലാ നിരീക്ഷകനായി പങ്കെടുത്ത സി പി കുഞ്ഞുമുഹമ്മദ് മാസ്റ്റർ.തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ വിശദീകരിച്ചു. തുടർന്ന് 17 അംഗ മണ്ഡലം പ്രവർത്തക സമിതിക്ക് രൂപം നൽകി.
 പ്രവർത്തകസമിതിയിൽ നിന്ന് വേങ്ങര മണ്ഡലം ഭാരവാഹികളായി ടി കെ മുഹമ്മദ് മൗലവി( പ്രസിഡന്റ്) പി എ ഇസ്മായിൽ മാസ്റ്റർ,പി കെ മൊയ്തീൻകുട്ടി മാസ്റ്റർ( വൈസ് പ്രസിഡന്റ് ) പി കെ നസീം. ( ജനറൽ സെക്രട്ടറി )അരീക്കാട്ട് ബാബു,കെ ഹാറൂൺ റഷീദ്( സെക്രട്ടറിമാർ) എൻ ടി ബാബു( ട്രഷറർ) എന്നിവരെ ഐക്യ കണ്ടേനെ തെരഞ്ഞെടുത്തു. 
 എ ബി സി മുജീബ് റഹ്മാൻ, നാസർ കുന്നുംപുറം, ബാബു അരീക്കാട്, എം ടി ബാബു, ഫർഹാൻ, തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.ടി കെ മുഹമ്മദ് മൗലവി ഉൽബോധന  പ്രസംഗം നടത്തി. പി കെ നസീം സ്വാഗതവും, കെ ഹാറൂൺ റഷീദ് നന്ദിയും പറഞ്ഞു. ഇല്ലാ കൗൺസിലിലേക്ക് 13 അംഗങ്ങളെയും എതിരില്ലാതെ തിരഞ്ഞെടുത്തു.ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ് ഈമാസം 15ന് പുത്തനത്താണിയിൽ വെച്ച് നടക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}