വെള്ളത്തിനു ക്ഷാമം പൈപ്പ് പൊട്ടി വെള്ളം ഒഴുകാൻ തുടങ്ങിയിട്ട് മാസങ്ങൾ

തിരൂരങ്ങാടി : 
ശുദ്ധജലത്തിന്നായി ജനം നോട്ടോട്ടമോടുമ്പോൾ അധികൃതരുടെ അനാസ്ഥ കാരണം മാസങ്ങളായി വെള്ളം പാഴാക്കി കൊണ്ടിരിക്കുന്നു ചെമ്മാട് മിനി സിവിൽ സ്റ്റേഷൻ പിറകിലായി മാസങ്ങളോളമായി വെള്ളം ലീക്കായി പുറത്തേക്കൊഴുകുന്നു. മമ്പുറം ബൈപ്പാസ് പാതയിൽ സി കെ നഗർ റോഡിലേക്കുള്ള ജംഗ്ഷനിലാണ്   മൂന്നും കൂടിയ നീതി ലാബിനു മുമ്പിലാണ്  പൈപ്പ് പൊട്ടിയിട്ട് മാസങ്ങളായി വെള്ളം ചോർന്നുകൊണ്ടിരിക്കുന്നത് 
സി കെ നഗർ  വെള്ളിലക്കാട്    കെ സി ടീസി ലിങ്ക് റോഡ്  എവിഎം കോളനി എന്നിവിടങ്ങളിൽ ജല അതോറിറ്റിയുടെ വെള്ളം ലഭിക്കുന്നത് തന്നെ ഒന്നോ രണ്ടോ ആഴ്ച കഴിയുമ്പോൾ ആണ് അതുതന്നെ പൂർണമായി ലഭിക്കാറുമില്ല അതിനിടെയാണ് ഇത്തരത്തിൽ വെള്ളം പാഴാക്കി കൊണ്ടിരിക്കുന്നത് 
ഈ ഭാഗത്ത് ജലസംഭരണി ഇല്ലാത്തതിനാൽ വെള്ളം നേരിട്ട് പമ്പ് ചെയ്യുകയാണ് ചെയ്യുന്നത് പകുതിയിലേറെ വെള്ളം പാഴാക്കി പോകുമ്പോൾ പകുതിയോളം വെള്ളം മാത്രമേ കിട്ടുന്നുള്ളൂ എന്ന നാട്ടുകാരും പരാതി പറയുന്നു മൈ ചെമ്മാട് വാട്സ്ആപ്പ് കൂട്ടായ്മയിൽ വന്ന വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊതുപ്രവർത്തകനായ അബ്ദുൽ റഹിം പൂക്കത്ത് കേരള വാട്ടർ അതോറിറ്റി അസിസ്റ്റൻറ് എൻജിനീയറും പൊതുമരാമത്ത് വിഭാഗം അസിസ്റ്റൻറ് എൻജിനീയറുമായും ബന്ധപ്പെട്ടിരുന്നുവെങ്കിലും പരസ്പര വിരുദ്ധമായ പ്രസ്താവനകളിലൂടെയും മറ്റും വർക്ക് നീണ്ടു പോകുകയായിരുന്നു 7/12/2024 ശനിയായ്ച്ച നടന്ന താലൂക്ക് വികസന സമിതി യോഗത്തിൽ  ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ തഹസിൽദാർക്ക് പരാതി നൽകുകയും തഹസിൽദാർ അടിയന്തര സംയുക്ത പരിശോധന ആവശ്യപ്പെടുകയും ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും പൊതുമരാമത്ത് അധികൃതർ റോഡ് കീറുവാനുള്ള അനുമതി നൽകിയതായി വാട്ടർ അതോറിറ്റി എഞ്ചിനീയർ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}